കോവിഡ് ഭീതി; സൗദിയില്‍ ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ സ്വകാര്യ ആശുപത്രി അടച്ചു

ജിദ്ദ: (https://ift.tt/2z5jPBk) കോവിഡ്-19 ഭീതിക്കിടെ സൗദിയില്‍ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആശുപത്രി അടച്ചു പൂട്ടി. സൗദി അറേബ്യയിലെ ജിദ്ദയില്‍ പ്രവര്‍ത്തിക്കുന്ന ജാമിഅ ഡിസ്ട്രിക്ടിലെ അന്ദല്‍സിയ ആശുപത്രിയാണ് അടച്ചത്. ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനങ്ങളും ഔദ്യോഗിക മാനദണ്ഡങ്ങളും പാലിച്ചാണ് കോവിഡ് കേസുകള്‍ കൈകാര്യം ചെയ്തെന്ന് ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

News, Gulf, Jeddah, Saudi Arabia, hospital, COVID19, Health, Private Hospital in Jeddah Closed after Staff Confirmed Covid

അതേസമയം കൊവിഡ് 19 ബാധിച്ച് സൗദിയില്‍ ആറുപേര്‍ കൂടി മരിച്ചു. 493 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. സൗദിയില്‍ ഇതുവരെ കൊവിഡ് 19 ബാധിച്ചു മരിച്ചവരുടെ എണ്ണം79 ആയി. ഏറ്റവും കൂടുതല്‍ പേരില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് മദീനയിലാണ്. 109 പേരിലാണ് മദീനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സൗദിയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5862 ആയി. ഇതില്‍ 4852 പേര്‍ ചികിത്സയിലാണെന്നും 71 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Keywords: News, Gulf, Jeddah, Saudi Arabia, hospital, COVID19, Health, 
Private Hospital in Jeddah Closed after Staff Confirmed Covid


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?