ഭര്‍ത്താവിന്റെ കുഴിമാടത്തിന് സമീപം ചിതയൊരുക്കി വീട്ടമ്മ ആത്മഹത്യ ചെയ്ത നിലയില്‍; കോവിഡ് ഭീതിയെ തുടര്‍ന്നെന്ന് സൂചന

ബേക്കല്‍: (https://ift.tt/3aNcowJ) ഭര്‍ത്താവിന്റെ കുഴിമാടത്തിന് സമീപം ചിതയൊരുക്കി വീട്ടമ്മ ആത്മഹത്യ ചെയ്ത നിലയില്‍. കോവിഡ് ഭീതിയെ തുടര്‍ന്നെന്ന് മരണമെന്നാണ് സൂചന. ബേക്കല്‍ പള്ളിക്കര കൂട്ടക്കനി സ്‌കൂളിന് സമീപത്തെ പരേതനായ മുണ്ടോട്ട് കമ്മാരന്റെ ഭാര്യ ദാക്ഷായണി (60)യാണ് മരിച്ചത്.
 Bekal, Kasaragod, News, Kerala, COVID-19, Suicide, Death, Housewife, Medical College, Postmortem, Covid threat; House wife commits suicide
ഇവരുടെ വീട്ടുപറമ്പില്‍ ഭര്‍ത്താവിനെ സംസ്‌കരിച്ച സ്ഥലത്ത് ഓലകള്‍ കൂട്ടിയിട്ട് തീകൊടുത്തശേഷം ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീയില്‍ ചാടുകയായിരുന്നുവെന്നാണ് സംശയം. തിങ്കളാഴ്ച അര്‍ധരാത്രി 12 മണിയോടെയാണ് സംഭവം. തീയില്‍ എന്തോ പിടയുന്നതുകണ്ട അയല്‍വീട്ടുകാരാണ് നാട്ടുകാരെ വിവരം അറിയിച്ചത്. പുറത്തെടുത്ത ദാക്ഷായണിയെ കാഞ്ഞങ്ങാട്ട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ചൊവ്വാഴ്ച ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പള്ളിക്കരയില്ലെ വിവിധ പ്രദേശങ്ങള്‍ കൊറോണ നിയന്ത്രണത്തിലായിരുന്നു. ഇതിനിടെ ദാക്ഷായണിയുടെ ഏക മകള്‍ക്ക് ചുമ വന്നു. ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്ക് പോകാനിരിക്കെയാണ് ദാക്ഷായണി ദേഹത്ത് തീകൊളുത്തി ജീവന്നൊടുക്കിയത്.

കൊറോണയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇവരെ വല്ലാതെ ഭയപ്പെടുത്തിയിരുന്നതായി ബേക്കല്‍ എസ് ഐ  പി അജിത് കുമാര്‍ പറഞ്ഞു. മറ്റുകാരണങ്ങളൊന്നും കണ്ടെത്താനായില്ല. ചിറക്കാല്‍ കെ പി ചന്തു മണിയാണിയുടെയും ജാനകിയുടെയും മകളാണ്.

ഏകമകള്‍: രാധാമണി (മാണിക്കോത്ത് കെ.എച്ച്.എം. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അധ്യാപിക). മരുമകന്‍: സന്തോഷ് (കിഴക്കേക്കര). സഹോദരങ്ങള്‍: കെ.പി ബാലന്‍, കെ.പി ഭാസ്‌കരന്‍, കെ.പി ശ്രീധരന്‍ (ബേക്കറി), കെ.പി പത്മനാഭന്‍, കെ പി മോഹനന്‍ (ഓട്ടോ ഡ്രൈവര്‍), ശാരദ, സരോജിനി, സാവിത്രി, പരേതയായ രുക്മിണി.


Keywords: Bekal, Kasaragod, News, Kerala, COVID-19, Suicide, Death, Housewife, Medical College, Postmortem, Covid threat; House wife commits suicide


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?