പ്രവാസികള്‍ ദുരിതത്തില്‍; സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് നാട്ടിലെത്തിക്കണമെന്ന് ഐ എം സി സി

ദുബൈ: (https://ift.tt/2RHkEa3) കോവിഡ് വ്യാപനത്താല്‍ ദുരിതത്തിലായ പ്രവാസികള്‍ക്ക് ഭക്ഷണം എത്തിച്ചും, മെഡിക്കല്‍ സൗകര്യങ്ങളൊരുക്കിയും സേവന പാതയിലുള്ള ഷാര്‍ജ ഐ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി വാട്‌സ്ആപ്പ് ഓണ്‍ലൈന്‍ മീറ്റിംഗ് ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലാ പ്രസിഡന്റ് ഹനീഫ് തുരുത്തി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി കൊത്തിക്കാല്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. യൂനുസ് അതിഞ്ഞാല്‍, ജാസിര്‍, ഷമീം ബേക്കല്‍, അബ്ദുര്‍ റഹ് മാന്‍ കല്ലൂരാവി, അബ്ദുല്‍ ഖാദര്‍ ഹാജി, കെ എം കുഞ്ഞി, അബ്ദുല്ല ബേക്കല്‍  തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Dubai, Kerala, News, IMCC, Gulf, UAE, IMCC on expatriates' problems

ലേബര്‍ ക്യാമ്പിലടക്കം ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാര്‍ക്ക് നാട്ടിലെത്താന്‍ അവസരമൊരുക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് യോഗം അഭ്യര്‍ത്ഥിച്ചു. ജോലിയോ, ശമ്പളമോ ഉറപ്പില്ലാത്ത സഹചര്യമാണെന്നും, യു എ ഇ സര്‍ക്കാരിന്റെ കാരുണ്യത്തില്‍ കഴിയുന്ന പാവപ്പെട്ട തൊഴിലാളികളെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനായി ഇന്ത്യന്‍ എംബസി അടിയന്തിരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. ഷാര്‍ജ സെന്‍ട്രല്‍ കമ്മിറ്റിയുമായി ചേര്‍ന്ന് നടത്തുന്ന ഭക്ഷണക്കിറ്റ് വിതരണവും, വളണ്ടിയര്‍ സേവനവും വിപുലമാക്കാനും തീരുമാനിച്ചു.


Keywords: Dubai, Kerala, News, IMCC, Gulf, UAE, IMCC on expatriates' problems


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?