ബദിയടുക്ക സിഎച്ച്‌സിയില്‍ ഡയാലിസിസ് സൗകര്യം ഒരുക്കണം: യൂത്ത് ലീഗ്


ബദിയടുക്ക (www.evisionnews.co): കോറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യം മാസങ്ങളോളം ലോക്ക് ഡൗണ്‍ ചെയ്ത സാഹചര്യത്തില്‍ ബദിയടുക്ക കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഡയാലിസിസ് സൗകര്യം ഒരുക്കണമെന്ന് യൂത്ത് ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഹൈദര്‍ കുടുപ്പംകുഴി ജനറല്‍ സെക്രട്ടറി റഫീക്ക് കോളാരി ആവശ്യപ്പെട്ടു. 

മലയോര മേഘലയിലെ ബദിയടുക്ക, എണ്‍മകജെ, കുമ്പഡാജെ, ബെള്ളൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലെ രോഗികള്‍ ആശ്രയിക്കുന്ന ആശുപത്രിയാണിത്. നിലവില്‍ മംഗളൂരുവില്‍ പോകാന്‍ പറ്റാത്തത് കൊണ്ടും കാസര്‍കോട്് സൗകര്യം കുറവായത് കൊണ്ടും ഈ പ്രദേശത്തെ രോഗികള്‍ക്ക് ഡയാലിസിസ് മുടങ്ങിയ അവസ്ഥയിലാണ്. അടിയന്തിരമായി ബദിയടുക്ക സിഎച്ച്‌സി യില്‍ ഡയാലിസിസ് ചെയ്യുന്നതിന് സ്ഥിരം സംവിധാനം ഒരുക്കുണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്കും കാസര്‍കോട് എംഎല്‍എ, ജില്ലാ കലക്ടര്‍, ജില്ലാ മെഡിക്കല്‍ ഓസീസര്‍ എന്നിവര്‍ക്കും നിവേദനം അയച്ചിട്ടുണ്ട്.

നിലവിലെ സാഹചര്യത്തില്‍ ഒരുപാട് രോഗികള്‍ ചികിത്സ കിട്ടാതെ ബുദ്ധിമുട്ടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ബദിയടുക്ക സിഎച്ച്‌സിയെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയതിന് ശേഷം പിന്നീട് തീരുമാനം പിന്‍വലിച്ച സര്‍ക്കാര്‍ നിലപാടിനെ ഭാരവാഹികള്‍ കുറ്റപ്പെടുത്തി.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?