കൂടുതല്‍ നിക്ഷേപകരെ കാസര്‍കോട്ടെത്തിക്കും: വൈ സുധീര്‍ കുമാര്‍ ഷെട്ടി

കാസര്‍കോട് (www.evisionnews.co): സമൂലമായ മാറ്റത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ കാസര്‍കോട് ഉണ്ടാകണമെന്ന് വൈ സുധീര്‍കുമാര്‍ ഷെട്ടി ഇവിഷനോട് പറഞ്ഞു. വിദേശ- സ്വദേശ നിക്ഷേപകരെ കാസര്‍കോടെത്തിക്കാന്‍ പരിശ്രമിക്കും. കാസര്‍കോടും മംഗളൂരുവും തമ്മില്‍ ചരിത്രപരമായ ബന്ധമാണ് ഉള്ളത്. ആ ബന്ധത്തിന്റെ ഊഷ്മളതയിലാണ് മംഗളൂരുവിനെ ആശ്രയിക്കുന്ന സംസ്‌കാരം കാസര്‍കോട് വളര്‍ന്നുവന്നത്. പക്ഷേ കാസര്‍കോടും സ്വയം പര്യാപ്തത കൈവരിക്കേണ്ട സമയമായിരിക്കുന്നു. നിലവിലെ കോവിഡ് പ്രതിസന്ധി അതാണ് കാണിച്ചുതരുന്നത്. 

ആരോഗ്യ വിദ്യാഭ്യാസ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കുന്നതോടൊപ്പം തന്നെ വ്യവസായങ്ങളും ചെറുകിട വ്യവസായങ്ങളും വ്യാപാര സ്ഥാപനങ്ങളും കാസര്‍കോട് ഉയര്‍ന്ന് വരണം. മംഗളൂരുവിനെ പോലെ തന്നെ ഒരു ഇന്റ്ര്‍ഗ്രേറ്റഡ് സിറ്റിയായി കാസര്‍കോടിനെ മാറ്റാനുള്ള സമീപനം കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?