പൊലീസിനെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഇന്‍ഡോര്‍: (www.kvartha.com 13.04.2020) മധ്യപ്രദേശില്‍ പൊലീസിനെ ആക്രമിച്ച കേസില്‍ ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റിലായ മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സത്ന, ജബല്‍പൂര്‍ ജില്ലകളില്‍ ജയിലുകളിലേക്ക് മാറ്റിയിരുന്നവരിലാണ് രോഗം സ്ഥിരീകരിച്ചത്. ഏപ്രില്‍ ഏഴിന് കൊവിഡ് നിയന്ത്രണ മേഖലയായ ഇന്‍ഡോറിലെ ചന്ദന്‍ നഗറില്‍ വച്ചാണ് പ്രതികള്‍ പൊലീസിനെ ആക്രിച്ചത്. തുടര്‍ന്ന് പ്രതികളില്‍ രണ്ട് പേരെ സന്തന ജയിലിലേക്കും ഒരാളെ ജബല്‍പുരിലെ ജയിലേക്കുമാണ് അയച്ചിരുന്നത്.
ജബല്‍പൂര്‍ ജയിലിലേക്ക് കൊണ്ടുപോയ മൂന്നാമത്തെയാളില്‍ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇയാളെ ജയില്‍ സൂപ്രണ്ട് ഐസോലേഷനിലേക്ക് മാറ്റിയിരുന്നു. ഇയാളുടെ പരിശോധന ഫലം പോസിറ്റീവായതിനെ തുടര്‍ന്നാണ് സത്ന ജയിലില്‍ അയച്ചവരേയും പരിശോധിച്ചത്. തുര്‍ന്ന് രണ്ടു പ്രതികളിലും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ ജില്ലാഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
തടവുകാരുടെ കൊവിഡ് ഫലം പൊസിറ്റീവ് ആയതോടെ ഇവരുമായി ഇടപഴകിയ ജയില്‍ ജീവനക്കാരടക്കം 15 പേരെ ക്വാറന്റൈനിലാക്കിയിരിക്കുകയാണ്. തടവുകാര്‍ക്കൊപ്പം പൊലീസ് വാഹനത്തില്‍ ഉണ്ടായിരുന്ന എട്ട് പൊലീസുകാരോടും നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Keywords: News, National, Madya Pradesh, Arrested, Police, attack, COVID19, Trending, Jail, Accused, Three Arrested For Attacking Cops In Madhya Pradesh Found COVID-19

Powered by Info News For You

Comments
Post a Comment