ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്കും ഭൂരിഭാഗം മലയാളി നഴ്‌സുമാര്‍ക്കും കൂട്ടത്തോടെ കോവിഡ് ബാധ; രോഗികളെയെല്ലാം ആശുപത്രിയില്‍തന്നെ ക്വാറന്റൈന്‍ ചെയ്ത് അടച്ചുപൂട്ടിയ മേഖലയാക്കി; അകത്തേക്കോ പുറത്തേക്കോ ആരെയും കടത്തി വിടാതെ സൗകര്യങ്ങള്‍ എത്തിക്കുമെന്ന് സര്‍ക്കാര്‍
മുംബൈ: (https://ift.tt/34dTBYD) മുംബൈ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ കൂട്ടത്തോടെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചത് ആശങ്കയേറ്റി. സൗത്ത് മുംബൈയിലെ വൊക്കാഡെ ആശുപത്രിയിലുള്ള ഡോക്ടര്‍മാര്‍ക്കും ഭൂരിഭാഗം മലയാളികളായ നഴ്‌സുമാര്‍ക്കുമാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. 26 നഴ്‌സുമാര്‍ക്കും മൂന്ന് ഡോക്ടര്‍മാര്‍ക്കുമാണ് രോഗം.
തല്‍ക്കാലത്തേക്ക് ഇവരെയെല്ലാം ആശുപത്രിയില്‍ത്തന്നെ ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ്. ഈ ആശുപത്രിയെ കണ്ടെയ്ന്‍മെന്റ് മേഖല (അടച്ചുപൂട്ടിയ മേഖല) ആയി പ്രഖ്യാപിച്ചിരിക്കുകയാണ്. ആശുപത്രിയ്ക്ക് അകത്തേക്കോ പുറത്തേക്കോ ഇനി ആരെയും കടത്തി വിടില്ല. ഇവിടെയുള്ളവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും, വസ്തുക്കളും ഇവിടേക്ക് തന്നെ എത്തിക്കാനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ഇവിടെയുള്ള 200 പേരുടെ സാമ്പിളുകള്‍ സ്രവപരിശോധനയ്ക്കയച്ച് ഫലം കാത്തിരിക്കുകയാണ്. ഇനിയും രോഗികളുടെ എണ്ണം ഇനിയും കൂടിയേക്കാം എന്നാണ് സൂചന.
നേരത്തേ തന്നെ ഇവിടത്തെ നഴ്‌സുമാരുടെ കോവിഡ് ഫലം പോസിറ്റീവായിരുന്നു എന്ന വാര്‍ത്ത നല്‍കിയിരുന്നെങ്കിലും ആരോഗ്യവകുപ്പ് ഇത് സ്ഥിരീകരിക്കാന്‍ തയ്യാറായിരുന്നില്ല. നിലവില്‍ കൂട്ടത്തോടെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും രോഗം സ്ഥിരീകരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം വന്നിരിക്കുകയാണ്.
മഹാരാഷ്ട്രയില്‍ സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. മഹാരാഷ്ട്രയില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം 700 കടന്നു. ഇന്നലെ 113 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 748 ആയി. ഇന്നലെ മാത്രം 13 പേരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ 45 ആയി. മുംബൈ നഗരത്തില്‍ മാത്രം ഇതുവരെ 30 പേരാണ് മരിച്ചത്. മുംബൈയില്‍ രോഗികളുടെ എണ്ണം 500-ലേക്ക് അടുക്കുകയാണ്. ധാരാവിയില്‍ ഇന്നലെ രാത്രി 20-കാരന് കൂടി രോഗം സ്ഥിരീകരിച്ചത് ആശങ്ക വര്‍ധിക്കുകയാണ്.
Keywords: News, National, India, Mumbai, Hospital, Doctor, Nurse, Maharashtra, Patient, Government, Doctors and Nurses in Wockhardt Hospital in Mumbai is Confirmed with Covid-19

Powered by Info News For You

Comments
Post a Comment