ലോക് ഡൗണില്‍ കുഞ്ഞുമക്കളെ വരെ വെറുതെ വിടുന്നില്ല; സംസ്ഥാനത്ത് കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നവര്‍ സജീവമാകുന്നു

തിരുവനന്തപുരം: (https://ift.tt/2RJVtmV) സംസ്ഥാനത്ത് കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നവര്‍ സജീവമാകുന്നുവെന്ന് സൈബര്‍ ഡോം. ലോക്ക് ഡൗണ്‍ കാലത്ത് കേരളത്തില്‍ അശ്ലീല സൈറ്റുകള്‍ കാണുന്നത് വര്‍ദ്ധിച്ചുവെന്ന് സൈബര്‍ ഡോം അറിയിച്ചു. വാട്‌സ് ആപ്പ്, ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത്.

വീട്ടിനുള്ളില്‍ കഴിയുന്ന കുട്ടികളുടെ ചിത്രങ്ങളാണ് സൈറ്റുകളിലെത്തിയതെന്നും ചിത്രങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് പൊലീസ് പറയുന്നു. ചൂഷകര്‍ വീട്ടിനുളളില്‍ തന്നെയാണോയെന്നാണ് സംശയം.

News, Kerala, Thiruvananthapuram, Children., Photo, Cyber Crime, Enquiry, Police, Whatsapp, Lockdown Cyber Dome Says Pornography Sites have Increased in Kerala

ഇത്തരത്തില്‍ കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പങ്കുവയ്ക്കുന്ന 150 ഗ്രൂപ്പുകളെ തിരിച്ചറിയുകയും SREYAYUDE, THAVALAM, THANASERTHA, KAMBI FAMILY, MANTHANGA GIRL എന്നീ ഗ്രൂപ്പുകള്‍ നശിപ്പിച്ചു. കുട്ടികളുടെ ഇന്റെര്‍നെറ്റ് ഉപയോഗവും ലോക്ക് ഡൗണ്‍ കാലത്ത് വര്‍ദ്ധിച്ചു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

സൈറ്റുകളുടെ അഡ്മിനിസ്‌ട്രേറ്റര്‍മാരെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയെന്ന് എഡിജിപി മനോജ് എബ്രഹാം പറഞ്ഞു. 

Keywords: News, Kerala, Thiruvananthapuram, Children., Photo, Cyber Crime, Enquiry, Police, Whatsapp, Lockdown Cyber Dome Says Pornography Sites have Increased in Kerala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?