ദിവസങ്ങളോളം നീണ്ടലഞ്ഞ കടല്‍ യാത്രക്കൊടുവില്‍ അവര്‍ തീരമണഞ്ഞു; മൃതദേഹങ്ങളും രോഗികളുമായി കോറല്‍ പ്രിന്‍സസ് ആഡംബര കപ്പല്‍ നങ്കൂരമിട്ടു

ഫ്‌ലോറിഡ: (https://ift.tt/34dTBYD) ദിവസങ്ങളോളം നീണ്ടലഞ്ഞ കടല്‍ യാത്രക്കൊടുവില്‍ കൊവിഡ് 19 ബാധിച്ച് മരിച്ച രണ്ടു യാത്രക്കാരുടെ മൃതദേഹങ്ങളും പന്ത്രണ്ടോളം പോസീറ്റിവ് കൊവിഡ് കേസുകളുമായി അമേരിക്കന്‍ ആഡംബര കപ്പല്‍ കോറല്‍ പ്രിന്‍സസ് തീരമണഞ്ഞു. മറ്റു തീരങ്ങളൊന്നും അടുപ്പിക്കാത്തതിനാല്‍ ദിവസങ്ങളോളം നീണ്ട യാത്രക്കൊടുവില്‍ മിയാമി തീരത്താണ് കപ്പല്‍ നങ്കൂരമിട്ടത്.

1020 യാത്രക്കാരും 878 ജീവനക്കാരുമായി എത്തിയ കപ്പലിലെ നിരവധി യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും രോഗ ലക്ഷണങ്ങളുണ്ട്. കപ്പലിലെ ഏഴു യാത്രക്കാരും അഞ്ച് ജീവനക്കാരും ഉള്‍പ്പടെ 12 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 993 പേര്‍ക്ക് കുഴപ്പങ്ങളൊന്നുമില്ലെന്നും എന്നാല്‍ അടിയന്തരമായി ആശുപത്രിയില്‍ എത്തിക്കേണ്ട നിരവധി ആളുകള്‍ കപ്പലിലുണ്ടെന്നും മിയാമി പൊലീസ് പറയുന്നു. അമേരിക്കന്‍ കമ്പനിയായ പ്രിന്‍സസ് ക്രൂസിന്റെ ഉടമസ്ഥതയിലുള്ള കപ്പലാണ് കോറല്‍ പ്രിന്‍സ്.

മാര്‍ച്ച് അഞ്ചിന് ചിലിയിലെ സാന്റിയാഗോയില്‍ നിന്ന് ആരംഭിച്ച കപ്പല്‍ യാത്ര മാര്‍ച്ച് 19ന് അര്‍ജന്റീനയിലെ ബ്യൂണസ് ഐറീസില്‍ അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ അര്‍ജന്റീന ഉള്‍പ്പെടെ വിവിധ തീരങ്ങള്‍ കപ്പലിനെ തീരത്തടുക്കാന്‍ വിസമ്മതിച്ചതോടെയാണ് യാത്ര നീണ്ടുപോയത്.

News, World, America, Ship, Sea, diseased, Health, Dead Body, Travel, Coral Princess docks in Miami with 2 dead and several ill of Corona Virus

ആദ്യം ബ്യൂണസ് ഐറീസില്‍ കപ്പല്‍ നങ്കൂരമിട്ടിരുന്നു. പക്ഷേ കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് അര്‍ജന്റീനയില്‍ യാത്രക്കാരെ ഇറക്കാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതോടെ കോറല്‍ പ്രിന്‍സസ് കടലില്‍ കുടുങ്ങി.

പിന്നീട് ഉറുഗ്വാ, ബ്രസീല്‍ എന്നീ രാജ്യങ്ങളുടെ തീരങ്ങളില്‍ അടുക്കാന്‍ അനുവാദം ചോദിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് കരീബിയന്‍ ഐലന്റ് രാജ്യമായ ബാര്‍ബഡോസില്‍ നിന്ന് ഇന്ധനം നിറച്ച് യുഎസ് ലക്ഷ്യമാക്കി സഞ്ചരിച്ചു. ഒടുവില്‍ ഏപ്രില്‍ നാലിനാണ് കപ്പല്‍ മിയാമി തീരത്ത് എത്തിയത്.

Keywords: News, World, America, Ship, Sea, diseased, Health, Dead Body, Travel, Coral Princess docks in Miami with 2 dead and several ill of Corona Virus


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?