കാസര്‍കോട് മെഡിക്കല്‍ കോളജ് വിവാദം കത്തിപടരുന്നതിനിടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ആരോപണവുമായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍; മംഗളൂരു ലോബിയുടെ താത്പര്യം സംരക്ഷിക്കാനാണ് ഓണം കേറാ മൂലയില്‍ ആശുപത്രി ഉണ്ടാക്കിയതെന്ന് മന്ത്രി, ആരോപണം ചാനല്‍ ചര്‍ച്ചയ്ക്കിടെ
കാസര്‍കോട്: (https://ift.tt/2Xn2m1o) ബദിയടുക്ക ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളജ് സംബന്ധിച്ചുള്ള വിവാദം കത്തി പടരുന്നതിനിടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഗുരുതര ആരോപണവുമായി റവന്യു മന്ത്രിയും കാസര്‍കോട് ജില്ലക്കാരനുമായ ഇ. ചന്ദ്രശേഖരന്‍ രംഗത്ത് വന്നു. കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ഇത്രയും വൈകിപ്പിച്ചത് എല്‍ ഡി എഫ് സര്‍ക്കാരാണെന്നുള്ള ആരോപണം ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും ഉന്നയിച്ചതിന് പിന്നാലെയാണ് റവന്യൂ മന്ത്രിയുടെ ആരോപണം എന്നത് മെഡിക്കല്‍ കോളജ് വിവാദം പുതിയ തലത്തിലെത്തിച്ചിരിക്കുകയാണ്.
മെഡിക്കല്‍ കോളജ് കാസര്‍കോടിന്റെ ഓണം കേറാ മൂലയിലാക്കിയത് ആരുടെ താല്‍പ്പര്യം സംരക്ഷിക്കാനാണെന്ന് ഉമ്മന്‍ ചാണ്ടി മറുപടി പറയണമെന്നാണ് റവന്യൂ മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. ഒരുപിടി കൂടി കടന്ന് മംഗളൂരുവിലെ ആശുപത്രി ലോബിയുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ് ജില്ലയുടെ ഒരു മൂലയില്‍ മെഡിക്കല്‍ കോളജ് കൊണ്ടുവന്നതെന്ന് മന്ത്രി പറഞ്ഞു. മാതൃഭൂമി ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് റവന്യൂ മന്ത്രിയുടെ പ്രതികരണം.
മെഡിക്കല്‍ കോളജ് ഇടത് സര്‍ക്കാര്‍ വൈകിപ്പിച്ചിട്ടില്ലെന്നും ചര്‍ച്ചയ്ക്കിടെ മന്ത്രി ഇതിനിടയില്‍ വ്യക്തമാക്കുകയും ചെയ്തു. എന്‍ഡോസള്‍ഫാന്‍ രോഗികള്‍ ഏറ്റവും കൂടുതലുള്ള സ്ഥലമെന്ന പരിഗണനയിലാണ് ബദിയടുക്ക ഉക്കിനടുക്കയില്‍ കാസര്‍കോട് മെഡിക്കല്‍ കോളജ് തുടങ്ങാന്‍ തീരുമാനിച്ചതെന്നാണ് യു ഡി എഫിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം.
ബദിയടുക്കയില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ തീരുമാനിച്ചത് മുതല്‍ എല്‍ ഡി എഫ് ഇതിനെ എതിര്‍ത്തിരുന്നുവെന്ന കാര്യവും യു ഡി എഫ് ചൂണ്ടിക്കാട്ടുന്നു. ഉക്കിനടുക്കയില്‍ നിന്നും മെഡിക്കല്‍ കോളജ് മാറ്റണമെന്ന് അന്നത്തെ കാസര്‍കോട് എം പി പി കരുണാകരന്‍ പരസ്യമായും ആരോഗ്യ മന്ത്രി കെ കെ ശൈലജ നിയമസഭയിലും ധനകാര്യ മന്ത്രി തോമസ് ഐസക്ക് കാസര്‍കോട്ട് വന്നപ്പോഴും ആവശ്യപ്പെട്ട കാര്യവും യു ഡി എഫ് ചൂണ്ടിക്കാട്ടുന്നു.
സോളാര്‍ സമരം നടക്കുന്നതിനിടെ മെഡിക്കല്‍ കോളജിന് തറക്കല്ലിടാന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി എത്തിയപ്പോള്‍ എല്‍ ഡി എഫ് തറക്കല്ലിടല്‍ ചടങ്ങ് തടയാന്‍ സമരം നടത്തിയ കാര്യവും യു ഡി എഫ് എടുത്തിട്ടുന്നു. കേന്ദ്ര സര്‍വ്വകലാശാലയുടെ ഭാഗമായി കേന്ദ്ര മെഡിക്കല്‍ കോളജ് പെരിയയില്‍ വരുമെന്നത് കൊണ്ട് കൂടിയാണ് ഉക്കിനടുക്കയില്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ തീരുമാനിച്ചതെന്ന കാര്യവും യു ഡി എഫ് വിശദീകരിക്കുന്നു. അക്കാദമിക്ക് ബ്ലോക്ക് നിര്‍മ്മിക്കാന്‍ കാസര്‍കോട് വികസന പാക്കേജില്‍ നിന്നും 25 കോടി രൂപയും നബാഡില്‍ നിന്നും 68.45 കോടി രൂപ ലഭ്യമാക്കാന്‍ അനുമതിയും നല്‍കിയിരുന്നുവെന്ന് കാസര്‍കോട് എം എല്‍ എ, എന്‍ എ നെല്ലിക്കുന്നും കാസര്‍കോട് ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നിലും വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ കാസര്‍കോട്ടുകാരനായ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉയര്‍ത്തിവിട്ട ആരോപണത്തിന്റെ അലയൊലി അടുത്ത കാലത്തൊന്നും അടങ്ങില്ലെന്ന് തന്നെയാണ് കരുതേണ്ടത്.
കോവിഡ് പടര്‍ന്ന് പിടിച്ച പശ്ചാത്തലത്തില്‍ ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ അക്കാദമിക്ക് ബ്ലോക്ക് കോവിഡ് ആശുപത്രിയാക്കി മാറ്റി ചികിത്സ തുടങ്ങിയതോടെയാണ് മെഡിക്കല്‍ കോളജിന്റെ പിതൃത്വത്തെ ചൊല്ലി രണ്ട് മുന്നണികളും പരസ്പ്പരം പോരാടാന്‍ തുടങ്ങിയത്. കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ നിര്‍മ്മാണം പാതിവഴിയില്‍ നിന്നപ്പോള്‍ നാട്ടുകാര്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് തിരുനന്തപുരത്ത് സമരം നടത്തിയതോടെയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ കാര്യത്തില്‍ അല്‍പ്പമെങ്കിലും ശ്രദ്ധ പുലര്‍ത്താന്‍ തുടങ്ങിയതെന്നും യു ഡി എഫ് ചൂണ്ടിക്കാട്ടുന്നു.
കര്‍ണാടകം മംഗളൂരു അതിര്‍ത്തി അടച്ച് രോഗികളെ തടയാന്‍ തുടങ്ങിയതോടെയാണ് കോവിഡ് കാലത്ത് ബദല്‍ സംവിധാനമെന്ന നിലയില്‍ ഉക്കിനടുക്കയില്‍ കോവിഡ് ആശുപത്രി തിടുക്കപ്പെട്ട് തുടങ്ങിയതെന്നും യു ഡി എഫ് നേതൃത്വം കുറ്റപ്പെടുത്തുന്നു.

Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Medical College, E.Chandrashekharan, Oommen Chandy, Controversy over revenue minister's statement on Medical college
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment