റേഷന്‍ വ്യാപാരികളോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്നത് കടുത്ത അനീതി: അഡ്വ. കെ ശ്രീകാന്ത്

കാസര്‍കോട്: (https://ift.tt/3aDLQNd) റേഷന്‍ വ്യാപാരികളോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്നത് കടുത്ത അനീതിയാണെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് ആരോപിച്ചു. കോവിഡ് ലോക്ക് ഡൗണ്‍ കാലത്ത് റേഷന്‍ വ്യാപാരികള്‍ നടത്തുന്നത് ആരോഗ്യ പ്രവര്‍ത്തകരെ പോലെ തന്നെ വലിയ സേവനമാണ്. പക്ഷേ പിണറായി സര്‍ക്കാര്‍ ഇവരെ അവഗണിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.



മുഖ്യമന്ത്രിക്കും പരിവാര ഗണങ്ങള്‍ക്കും ആവശ്യമായ തൂവാലകള്‍ക്ക് വേണ്ടി പതിനായിരങ്ങള്‍ ചിലവാക്കി ധൂര്‍ത്തടിക്കുന്ന ഇടതു സര്‍ക്കാര്‍, ആഴ്ചയില്‍ ഒരു അവധിപോലും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പൊതു  വിതരണ കേന്ദ്ര ഡീലര്‍മാര്‍ക്ക് മാസ്‌കോ മറ്റു സുരക്ഷ സംവിധാനങ്ങളോ വിതരണം ചെയ്യാന്‍ തയ്യാറാകാത്തത് കടുത്ത അനീതിയാണ്. കൂടാതെ റേഷന്‍ വാങ്ങാന്‍ വരുന്നവര്‍ സാമൂഹ്യ അകലം പാലിച്ചില്ലെങ്കില്‍ കുറ്റം ചെയ്യാത്ത റേഷന്‍ കട ഉടമ ആയിരം രൂപ പിഴ ശിക്ഷ അടക്കണമെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാവില്ല. കുറ്റം ചെയ്യാത്തവരെ ശിക്ഷിക്കുന്നത് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി സേവനം ചെയ്യുന്ന നിരപരാധികളായ വ്യപാരികളെ ശിക്ഷിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

Keywords: Kasaragod, Kerala, news, BJP, Ration Sales, Adv. K Shrikanth against Kerala govt.
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?