ധാരാവിയില്‍ മരിച്ച കോവിഡ് രോഗിയും നിസാമുദ്ദീനില്‍ പോയി; മുംബൈയില്‍ ആശങ്ക


മുംബൈ: (https://ift.tt/2Jz4OcM) ഏഷ്യയിലെ ഏറ്റവുംവലിയ ചേരിപ്രദേശമായ ധാരാവിയില്‍ ഒരാള്‍ കോവിഡ് ബാധിച്ച് മരിച്ചതോടെ മുംബൈയില്‍ കടുത്ത ആശങ്ക പടരുന്നു. ഡെല്‍ഹി നിസാമുദ്ദീനിലെ മര്‍കസില്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത ബാലികാ നഗറില്‍ നിന്നുള്ള 56കാരനാണ് മരിച്ചത്. വൈറസ് ബാധ രോഗലക്ഷണങ്ങളുണ്ടായതിനാല്‍ പരിശോധന നടത്തിയപ്പോഴാണ് ഇയാള്‍ക്ക് കൊവിഡ് ബാധ ഏറ്റിരുന്നതായി വ്യക്തമായത്.

തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇദ്ദേഹവും നിസാമുദ്ദീനില്‍ പോയിരുന്നുവെന്ന് കണ്ടെത്തിയത്. രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മാര്‍ച്ച് 23ന് ഇദ്ദേഹം മുംബൈയിലെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടി. മാര്‍ച്ച് 29ന് നില വഷളായതോടെ സയനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ഇതിന് പിന്നാലെ നടത്തിയ കോവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം താമസിച്ച ഇടത്തെ ഏഴ് നിലകളുള്ള എട്ട് കെട്ടിടങ്ങള്‍ സീല്‍ ചെയ്തു. നിസാമുദീനില്‍ നിന്നെത്തിയ മൂന്ന് പേര്‍ കൂടി തെലങ്കാനയില്‍ കോവിഡ് ബാധിച്ചു മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

News, National, India, Mumbai, Asia, COVID19, Death, Delhi, Dharavi Died Covid Patient had Visited Nizamuddin

ധാരാവിയിലും പരിസര പ്രദേശത്തും അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ് മുംബൈ കോര്‍പ്പറേഷന്‍. മരിച്ചയാള്‍ താമസിച്ചിരുന്ന കെട്ടിടവും സീല്‍ ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ബന്ധുക്കളായ ഏഴ് പേരെ ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്. ഇവരുടെ സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയക്കും. മുംബൈയിലെ നാല് ചേരികളില്‍ നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്നലെ മാത്രം മുംബൈയില്‍ മലയാളിയടക്കം നാല് പേരാണ് മരിച്ചത്. സംസ്ഥാനത്ത് മരണസംഖ്യ 16 ആയി. 335പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
  
Keywords: News, National, India, Mumbai, Asia, COVID19, Death, Delhi, Dharavi Died Covid Patient had Visited Nizamuddin


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?