സഹായഹസ്തം: കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും വായ്പ ലഭ്യമാക്കണം: പ്രതിഷേധ ജ്വാല നടത്തി
കാസര്‍കോട് (www.evisionnews.co): സഹായഹസ്തം വായ്പാ പദ്ധതി മാനദണ്ഡങ്ങള്‍ ലഘൂകരിച്ച് എല്ലാ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും വായ്പ ലഭ്യമാക്കണമെന്ന ആവശ്യവുമായി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം 'വീടുകളില്‍ പ്രതിഷേധ ജ്വാല' പരിപാടി മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് ഭവനത്തില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ജില്ലയില്‍ മഹിളാ കോണ്‍ഗ്രസിന്റെ മുഴുവന്‍ ഭാരവാഹികളുടെയുടെ നൂറുകണക്കിന് പ്രവര്‍ത്തകരുടെയും വീടുകളില്‍ പ്രതിഷേധ ജ്വാല നടത്തിയെന്ന് ശാന്തമ്മ ഫിലിപ്പ് പറഞ്ഞു.
Powered by Info News For You
Comments
Post a Comment