പ്രളയങ്ങള്‍ക്കു പിന്നാലെ കോവിഡും; ജെന്റ്സ് റെഡിമെയ്ഡ് വസ്ത്രവ്യാപാരികള്‍ തകര്‍ച്ചയുടെ വക്കില്‍

കാസര്‍കോട്: (https://ift.tt/2RWZlkB) കഴിഞ്ഞ രണ്ട് പ്രളയങ്ങളും നഷ്ടപ്പെടുത്തിയ സീസണുകള്‍ക്ക് പിറകെ കൊവിഡ്-19 മറ്റൊരു കച്ചവട സീസണ്‍ കൂടി മുടക്കിയതോടെ സംസ്ഥാനത്തെ ജെന്റ്സ് റെഡിമെയ്ഡ് വസ്ത്രവ്യാപാരികള്‍ തകര്‍ച്ചയുടെ വക്കിലാണെന്ന് കൈന്റ് ജെന്റ്സ് റെഡിമെയ്ഡ് റീട്ടൈയിലേഴ്സ് അസോസിയേഷന്‍ (കെ.ജി.ആര്‍.എ) സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. തങ്ങളുടെ വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തര നടപടികള്‍ ഉണ്ടാകണമെന്നും തങ്ങള്‍ക്കായി പലിശരഹിത മൊറോട്ടോറിയം അടക്കമുള്ള ആശ്വാസ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും സംസ്ഥാന പ്രസിഡന്റ് ഷമീര്‍ തിരൂര്‍, സെക്രട്ടറി സംഷാദ് ബത്തേരി, ട്രഷറര്‍ യൂനസ് മഞ്ചേരി സംസ്ഥാന കമ്മിറ്റിയംഗവും കാസര്‍കോട് ജില്ലാ പ്രസിഡന്റ് സെമീര്‍ ഔട്ട്ഫിറ്റ് എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

തങ്ങള്‍ക്കായി പ്രത്യേക പാക്കേജ് തയ്യാറാക്കി അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ സ്വയം തൊഴിലായി കാണുന്നതും അനേകം ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കുന്നതുമായ ഈ തൊഴില്‍മേഖലയെ സംരക്ഷിക്കണെമന്നും അല്ലാത്തപക്ഷം ഈ മേഖല പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി കച്ചവടം അവസാനിപ്പിക്കുന്ന രീതിയിലേക്ക് നീങ്ങുകയും കുടുംബങ്ങള്‍ പട്ടിണിയിലേക്ക് പോവുന്ന സ്ഥിതിവിശേഷം ഉണ്ടാവുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. പലിശരഹിത വായ്പകള്‍ അടക്കം നല്‍കി ജെന്‍സ് വ്യാപാരികളെ സഹായിക്കാനും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകണം. ചെറുകിട വ്യാപാരികളുടെയും തൊഴിലാളികളുടെയും സംരക്ഷണത്തിനുതകുന്ന നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണെന്നും സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
Kasaragod, Kerala, News, COVID-19, Merchant, Gents and Readymade merchants in trouble


Keywords: Kasaragod, Kerala, News, COVID-19, Merchant, Gents and Readymade merchants in trouble


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?