സൗദിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു

റിയാദ്: (www.kvartha.com 06.04.2020) സൗദിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി ജിദ്ദയില്‍ മരിച്ചു. കൊണ്ടോട്ടി വലിയപറമ്പ് സ്വദേശി കുന്നംപള്ളി ഹംസ (60)യാണ് മരിച്ചത്. ഹൃദയസ്തംഭനം മൂലം സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം. 30 വര്‍ഷമായി പ്രവാസിയായ ഇദ്ദേഹം ജിദ്ദ ഷറഫിയയില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ പ്രിന്റിങ് പ്രസില്‍ മാര്‍ക്കറ്റിങ് വിഭാഗത്തില്‍ ജീവനക്കാരനാണ്.

മുഹമ്മദ്-ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: സാജിത, മക്കള്‍: ഹാഷിര്‍, ഫാത്തിമ സഹവത്ത്, അമല്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജിദ്ദ റുവൈസ് മഖ്ബറയില്‍ മറവ് ചെയ്യുമെന്ന് സഹോദരനായ മുഹമ്മദ് കുട്ടിയും സഹോദരി ഭര്‍ത്താവ് റസാഖും അറിയിച്ചു.

Death, News, Riyadh, World, Jeddah, Saudi, Malayali, Expat, Hospital, Cardiac arrest, Malayali expat died in Jeddah

Keywords: Death, News, Riyadh, World, Jeddah, Saudi, Malayali, Expat, Hospital, Cardiac arrest, Malayali expat died in Jeddah


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?