ഡബിള്‍ ലോക് ഡൗണിന്റെ മാരക വേര്‍ഷന്‍; കണ്ണൂരില്‍ പാലങ്ങളും അടച്ചു തുടങ്ങി

കണ്ണൂര്‍: (www.kvartha.com 22.04.2020) സംസ്ഥാനത്ത് നിലവില്‍ ഏറ്റവുമധികം കൊവിഡ് രോഗികളുള്ള കണ്ണൂര്‍ ജില്ലയില്‍ രോഗവ്യാപനം തടയാന്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ നടപ്പാക്കി തുടങ്ങി. കൊവിഡ് ബാധിച്ച പ്രദേശങ്ങളായ ഹോട്ട്സ്‌പോട്ടുകള്‍ പൂര്‍ണ്ണമായി സീല്‍ ചെയ്തു. ജില്ലയിലെ വലുത്തും ചെറുതുമായ പാലങ്ങള്‍ മുഴുവന്‍ പൊലീസ് അടച്ചു. കണ്ണൂരില്‍ പൊലീസ് അനുവദിക്കുന്ന മരുന്നു കടകള്‍ മാത്രമേ തുറക്കാന്‍ അനുവദിക്കൂ. അവശ്യ സാധനങ്ങള്‍ വീടുകളിലെത്തിക്കാന്‍ ഹോം ഡെലിവറി സംവിധാനവും ഏര്‍പ്പെടുത്തി.

കണ്ണൂര്‍-കാസര്‍കോട് ദേശീയപാതയിലെ തളിപ്പറമ്പ് കുപ്പം പാലം, വളപട്ടണം പാലം, കണ്ണാടിപ്പറമ്പിലെ പുല്ലൂപ്പിക്കടവ്, വാരംകടവ്, മുണ്ടേരിക്കടവ് എന്നീ പാലങ്ങള്‍ മയ്യില്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ അടച്ചു. എല്ലാ ഭാഗങ്ങളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുമെന്ന് മയ്യില്‍ പൊലീസ് അറിയിച്ചു. തളിപ്പറമ്പില്‍ കോവിഡ് പ്രതിരോധ നടപടികള്‍ പൊലീസ് കര്‍ശനമാക്കി. ദേശീയപാതയില്‍ നിന്നുള്ള ഭൂരിഭാഗം ലിങ്ക് റോഡുകളും പൊലീസ് സീല്‍ ചെയ്തിട്ടുണ്ട്. പട്ടുവത്തുനിന്നും എളുപ്പത്തില്‍ തളിപ്പറമ്പിലെത്താന്‍ സഹായിക്കുന്ന കോട്ടക്കീല്‍ പാലം ഉള്‍പ്പെടെ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് അടച്ചിട്ടുണ്ട്.

തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയില്‍ സര്‍സയ്യിദ് കേളജ് ജംഗ്ഷന്‍, മന്ന, മദ്രസ എന്നിവിടങ്ങളില്‍ പൊലീസ് പരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യ ആവശ്യങ്ങള്‍ക്കല്ലാതെ ബൈക്കില്‍ ചുറ്റിക്കറങ്ങുന്നവരെ നിര്‍ബന്ധിത ക്വാറന്റീനില്‍ പ്രവേശിപ്പിക്കുന്നുണ്ട്. 14 ദിവസം കഴിഞ്ഞ് മാത്രമേ ഇവരെ പുറത്തുവിടുകയുള്ളൂ. തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡ്, ദേശീയപാത എന്നിവിടങ്ങളിലും കടുത്ത നിയന്ത്രണങ്ങളുണ്ട്. മാര്‍ക്കറ്റിലേക്കുള്ള പ്രവേശനം പൊലീസ് പൂര്‍ണമായി തന്നെ നിയന്ത്രിച്ചിരിക്കയാണ്.

Kannur, News, Kerala, Lockdown, COVID19, Police, Triple lockdown, Bridge, Quarantine, Home delivery, Covid 19; Triple lockdown in Kannur

Keywords: Kannur, News, Kerala, Lockdown, COVID19, Police, Triple lockdown, Bridge, Quarantine, Home delivery, Covid 19; Triple lockdown in Kannur


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?