സീരിയല്‍ നടി ശാന്തി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
ഹൈദരാബാദ്: (www.kvartha.com 10.04.2020) തെലുങ്കു സീരിയല്‍ നടി ശാന്തിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ വസതിയില്‍ നിലത്തിരുന്ന് കട്ടിലിന്‍മേല്‍ ചാരി കിടക്കുന്ന വിധത്തിലാണ് ശാന്തിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
വിശാഖപട്ടണം സ്വദേശിയാണ് ശാന്തി. ഹൈദരാബാദിലെ വീട്ടില്‍ തനിച്ചായിരുന്നു താമസിച്ചിരുന്നത്. നടിയെ പുറത്തു കാണാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ അയല്‍ക്കാരാണ് പൊലീസില്‍ വിവരം നല്‍കിയത്. തുടര്‍ന്ന് പൊലീസ് എത്തി വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കടക്കുകയായിരുന്നു.
Keywords: Hyderabad, News, National, Death, Police, Case, Actress, House, Seial, Shanti, Serial actress Shanti found dead
Powered by Info News For You

Comments
Post a Comment