എമിറേറ്റ്‌സിന് പിന്നാലെ ഇത്തിഹാദും; വിദേശികളെ അവരുടെ രാജ്യത്തെത്തിക്കാന്‍ പറന്നുയരും
അബൂദബി: (www.kvartha.com 04.04.2020) വിദേശികളെ അവരുടെ രാജ്യത്തെത്തിക്കാന്‍ എമിറേറ്റ്‌സിന് പിന്നാലെ ഇത്തിഹാദും പറന്നുയരും. ഞായറാഴ്ച മുതല്‍ ഒമ്പത് വരെയാണ് ഇത്തിഹാദ് സര്‍വീസ് ആരംഭിക്കുക. എന്നാല്‍ വിദേശ വിമാന കമ്പനികള്‍ക്ക് ഈ മാസം 14 വരെ അനുമതി നല്‍കാനാവില്ലെന്ന ഉറച്ച നിലപാടിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം. സോള്‍, സിംഗപ്പൂര്‍, മനില, ബാേങ്കാക്ക്, ജക്കാര്‍ത്ത എന്നിവിടങ്ങളിലേക്കാണ് അബൂദബിയില്‍ നിന്ന് സര്‍വീസ് നടത്തുക. ഈ നഗരങ്ങളിലെ രാജ്യങ്ങള്‍ അനുമതി നല്‍കിയതോടെയാണ് സര്‍വീസ് നടത്താന്‍ തീരുമാനിച്ചത്.
അതേസമയം ഇന്ത്യയില്‍ ലോക് ഡൗണ്‍ അവസാനിക്കുന്ന 14 വരെ വിമാന സര്‍വീസ് അനുവദിക്കില്ലെന്ന് കേന്ദ്ര വ്യോമസേന മന്ത്രി ഹര്‍ദീപ് സിങ് പൂരി അറിയിച്ചിരുന്നു. അതിനാല്‍ നാട്ടില്‍ എത്താന്‍ മലയാളിയടക്കമുള്ള ഇന്ത്യക്കാര്‍ക്ക് സാധ്യമല്ല. ലണ്ടന്‍, ഫ്രാങ്ക്ഫര്‍ട്ട്, പാരീസ്, സൂറിച്ച്, ബ്രസല്‍സ് എന്നിവിടങ്ങളിലേക്കാണ് എമിറേറ്റ്‌സ് നിലവില്‍ സര്‍വീസ് നടത്തുന്നത്. അതേസമയം പ്രത്യേക വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നതെന്നും മറ്റുള്ള സര്‍വീസുകള്‍ക്ക് ഏര്‍പെടുത്തിയ വിലക്ക് തുടരുമെന്നും യുഎഇ സര്‍ക്കാര്‍ അറിയിച്ചു. പരിമിതമായ എണ്ണം യാത്രക്കാരെ മാത്രമേ ഓരോ വിമാനങ്ങളിലും അനുവദിക്കുകയുള്ളൂവെന്നും തിരിച്ചുള്ള സര്‍വീസുകളില്‍ യാത്രക്കാരെ അനുവദിക്കില്ലെന്നും കാര്‍ഗോ കയറ്റാമെന്നും അറിയിച്ചു.

Keywords: Abu Dhabi, News, Gulf, World, Flight, COVID19, Etihad, Emirates, Lockdown, UAE, Coronavirus, Flights Resume In The UAE As Etihad Follows Emirates From April 5
Powered by Info News For You

Comments
Post a Comment