ഇന്ത്യക്കാരന്‍ നടന്നു പോകുമ്പോള്‍ 'ടിബി വാഹകന്‍' എന്ന് വിളിച്ചാല്‍ എങ്ങനെയിരിക്കും? തന്നെ 'ഹാഫ് കൊറോണ' എന്ന് വംശീയമായി അധിക്ഷേപിക്കുന്നതിനെക്കുറിച്ച് ജ്വാല ഗുട്ട

ഹൈദരാബാദ്: (https://ift.tt/3bYLzFG) അമ്മ ചൈനക്കാരിയായതിന്റെ പേരില്‍ നേരിടുന്ന അവഹേളനങ്ങളെ കുറിച്ച് തുറന്നടിച്ച് ബാഡ്മിന്റണ്‍ കളിക്കാരി ജ്വാല ഗുട്ട. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തന്നെ 'ഹാഫ് കൊറോണ' എന്ന് വിളിച്ച് പലരും പരിഹസിക്കുന്നതായി ജ്വാലാ ഗുട്ട. ജ്വാലാ ഗുട്ടയുടെ പിതാവ് ഇന്ത്യക്കാരനും മാതാവ് ചൈനക്കാരിയുമാണ്. ഇതിന്റെ പേരില്‍ താന്‍ വംശീയമായി അധിക്ഷേപിക്കപ്പെടുന്നു എന്നാണ് ജ്വാലയുടെ വെളിപ്പെടുത്തല്‍. ഒരു ദേശീയ മാധ്യമത്തില്‍ എഴുതിയ കുറിപ്പിലാണ് ചൈനീസ് ബന്ധത്തിന്റെ പേരില്‍ ചെറുപ്പം മുതല്‍ നേരിടുന്ന പരിഹാസങ്ങളും കൊറോണ വൈറസ് വ്യാപനത്തോടെ ലഭിച്ച പുതിയ വിളിപ്പേരും ജ്വാല ഗുട്ട തുറന്നെഴുതിയത്.

News, National, Hyderabad, Badminton, Player, China, Mother, Corona, Many Ridicule it by Calling it ' Half Corona,; Jwala Gulta

എന്നാല്‍ സമൂഹമാധ്യമങ്ങളിലുടെ തന്നെ പരിഹസിക്കുന്ന പലരും നേരില്‍ക്കാണുമ്പോള്‍ സെല്‍ഫിയെടുക്കാന്‍ അനുവാദം തേടുന്നവരാണെന്നും ജ്വാല ഗുട്ട പരിഹസിച്ചു. 'മറ്റുള്ളവരെ കൊറോണ എന്നും ചൈനീസ് വൈറസ് എന്നും വിളിച്ച് പരിഹസിക്കുമ്പോള്‍ നാം ഓര്‍ക്കാതെ പോകുന്ന ചില കാര്യങ്ങളുണ്ട്. ലോകത്ത് വളരെയധികം ആളുകള്‍ മലേറിയ ബാധിച്ചും ക്ഷയം ബാധിച്ചും മരിക്കുന്ന രാജ്യമാണ് നമ്മുടേത്. ഓരോ വര്‍ഷവും രണ്ടു ലക്ഷത്തോളം പേരാണ് ക്ഷയം ബാധിച്ചു മാത്രം മരിക്കുന്നത്. നമ്മുടെ രാജ്യത്തെ ശുചിത്വത്തിന്റെ കുറവ് ഇതിനെല്ലാം ഒരു പ്രധാന കാരണമാണ്. വിദേശത്ത് ജോലി ചെയ്യുന്ന ഒരു ഇന്ത്യക്കാരനെ നടന്നുപോകുന്ന വഴിക്ക് 'മലേറിയ' എന്നോ 'ടിബി വാഹകന്‍' എന്നോ വിളിച്ചാല്‍ എങ്ങനെയിരിക്കും?' ജ്വലാ ഗുട്ട ചോദിച്ചു.

ചൈനീസ് അമ്മയ്ക്ക് പിറന്നതിന്റെ പേരില്‍ ചെറുപ്പം മുതല്‍ കനത്ത പരിഹാസവും വംശീയാധിക്ഷേപവും നേരിട്ടാണ് താന്‍ വളര്‍ന്നതെന്നും ഗുട്ട വെളിപ്പെടുത്തി. 'ചെറുപ്പം മുതലേ മറ്റുള്ളവര്‍ക്ക് ഞാനൊരു കാഴ്ചവസ്തുവായിരുന്നു. എവിടെക്കണ്ടാലും ആളുകള്‍ എന്നെ തുറിച്ചുനോക്കും. ചെറുപ്പത്തില്‍ ഞാന്‍ കരുതിയിരുന്നത് എന്റെ മുഖം വ്യത്യസ്തമായതുകൊണ്ടായിരിക്കുമെന്നാണ്. അതിനു പിന്നിലെ വംശീയമായ കാരണങ്ങള്‍ എനിക്കു മനസ്സിലാകുന്നത് മുതിര്‍ന്നു കഴിഞ്ഞാണ്' ജ്വാലാ ഗുട്ട വിശദീകരിച്ചു.

Keywords: News, National, Hyderabad, Badminton, Player, China, Mother, Corona, Many Ridicule it by Calling it ' Half Corona,; Jwala Gulta


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?