ബോട്ടിലൂടെ കാസര്‍കോട് നിന്ന് മംഗലാപുരത്ത് എത്തിയവര്‍ക്കെതിരെ കേസ്

കാസര്‍കോട്: (https://ift.tt/2Vm7wb8) ലോക് ഡൗണ്‍ ആയതിനാല്‍ അതിര്‍ത്തികളെല്ലാം അടച്ചതിനെ തുടര്‍ന്ന് കാസര്‍കോട് നിന്ന് കര്‍ണ്ണാടകത്തിലേക്ക് ആരെയും കടത്തി വിടുന്നില്ല. ഇതിനെ തുടര്‍ന്ന് മംഗലാപുരത്തേക്ക് ബോട്ടില്‍ പോയ കുടുംബത്തിനെതിരെ കേസെടുത്തു. കാസര്‍കോട് സ്വദേശിയായ യാക്കൂബും കുടുംബവുമാണ് കടല്‍ വഴി ബോട്ടില്‍ മംഗലാപുരത്തേക്ക് പോയത്. ബോട്ടുടമയ്‌ക്കെതിരെയും കേസെടുത്തു. സാക്കിര്‍ എന്ന വ്യക്തിയുടേതായിരുന്നു ബോട്ട്.

News, Kerala, Kasaragod, Mangalore, Boat, Police, Case, Supreme Court of India, Hospital, Treatment, Kasaragod Natives Reached- Mangalore Via Boat Booked

ലോക്ക് ഡൗണ്‍ രാജ്യത്തെമ്പാടും പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തില്‍ നിന്നും കര്‍ണ്ണാടകത്തിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്കുണ്ട്. കാസര്‍കോട് നിന്ന് മംഗലാപുരത്തേക്ക് പോകുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികളെ കടത്തിവിടാന്‍ പോലും കര്‍ണ്ണാടകം തയ്യാറായിരുന്നില്ല. പിന്നീട് സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയെങ്കിലും രോഗികള്‍ക്ക് മംഗലാപുരത്തെ ആശുപത്രികളില്‍ ചികിത്സ നിഷേധിച്ചു.

Keywords: News, Kerala, Kasaragod, Mangalore, Boat, Police, Case, Supreme Court of India, Hospital, Treatment, Kasaragod Natives Reached- Mangalore Via Boat Booked


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?