പൊലീസ് പ്രവര്‍ത്തിക്കുന്നത് ആര്‍ എസ് എസിനെപ്പോലെ: പാലത്തായി പീഡനക്കേസില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എസ് ഡി പി ഐയും പോപ്പുലര്‍ ഫ്രണ്ടും

തലശേരി: (www.kvartha.com 15.04.2020) പാനൂര്‍ പാലത്തായി യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ് ഡി പി ഐ, പോപ്പുലര്‍ ഫ്രണ്ട് സംഘടനകള്‍ രംഗത്തെത്തി. കേസ് പ്രത്യേക അനേഷണ സംഘത്തിന് കൈമാറണമെന്ന് എസ് ഡി പി ഐ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു.

നിലവിലെ അന്വേഷണ ഉദ്യോഗസ്ഥരില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. പീഡന പരാതി നല്‍കി ഒരു മാസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല. സ്ത്രീ സുരക്ഷയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന ഇടതുസര്‍ക്കാര്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ മണ്ഡലത്തില്‍ നടന്ന സംഭവം അറിയാത്ത ഭാവം നടിക്കുകയാണ്. പാനൂര്‍ പൊലീസ് ആര്‍എസ്എസ് കാര്യാലയം പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരും ഇതിന് കൂട്ടുനില്‍ക്കുന്നു.

S D P I against CPM on BJP leader moleting issues, Thalassery, News, Local-News, Trending, Molestation, Teacher, Allegation, Probe, CPM, Student, Kerala

ആര്‍ എസ് എസ് നേതാവായ കുറ്റാരോപിതനെ രക്ഷിക്കാനാണ് പൊലീസ് ശ്രമം. എന്നാല്‍ പീഡനത്തിനിരയായ കുട്ടിയെ അന്വേഷണത്തിന്റെ പേരുപറഞ്ഞ് മാനസികമായി തകര്‍ക്കുകയാണ്. അടിയന്തിര നടപടിയെടുക്കേണ്ട പോക്സോ കേസായിട്ടു പോലും പരാതി നല്‍കിയത് തെറ്റെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്. പ്രശ്നത്തില്‍ ഇടപെട്ട സിപിഎം നേതാക്കള്‍ ജനങ്ങളെ വഞ്ചിക്കുകയാണ്. അല്ലെങ്കില്‍ സിപിഎം ഭരണം നടത്തുമ്പോള്‍ എന്തുകൊണ്ട് പൊലീസ് പ്രതിയെ പിടികൂടുന്നില്ലെന്ന് ജനങ്ങളോട് പറയണം.

അതുകൊണ്ട് നിലവിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മറ്റൊരു സംഘം അന്വേഷണം നടത്തണമെന്നും അല്ലാത്തപക്ഷം ജനകീയവും നിയമപരവുമായ മാര്‍ഗത്തില്‍ പാര്‍ട്ടി പ്രക്ഷോഭ രംഗത്തിറങ്ങുമെന്നും ലോക്ക് ഡൗണ്‍ കാലം ഇത്തരം സംഭവങ്ങള്‍ മൂടിവയ്ക്കാനുള്ള സമയമായി പൊലീസ് കരുതേണ്ടെന്നും ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ഓണ്‍ലൈന്‍ വഴി നടത്തിയ സെക്രട്ടേറിയറ്റ് യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍, ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, കെ ഇബ്രാഹീം, ഷംസീര്‍ പി ടി വി, സജീര്‍ കീച്ചേരി, അഡ്വ. പി സി നൗഷാദ്, കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് ഹാറൂണ്‍ കടവത്തൂര്‍ എന്നിവര്‍ സംസാരിച്ചു.

എല്‍ പി സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ക്രൂരമായി പീഡിപ്പിച്ച ബിജെപി നേതാവും സ്‌കൂള്‍ അധ്യാപകനുമായ പത്മരാജനെ അറസ്റ്റ് ചെയ്യാത്തത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സി എം നസീര്‍ പ്രസ്താവനയില്‍ പറഞ്ഞു. പീഡനവിവരം പുറത്തുവന്നിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും പൊലീസ് പുലര്‍ത്തുന്ന നിസ്സംഗത ഗൗരവതരമാണ്. സംഭവം നടന്ന ആദ്യ ദിവസങ്ങളില്‍ തന്നെ പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യം ഉണ്ടായിട്ടും തികച്ചും നിരുത്തരവാദപരമായാണ് പൊലീസ് പെരുമാറിയത്.

ബിജെപി നേതാക്കളും പൊലീസും ആഭ്യന്തരവകുപ്പും ചേര്‍ന്നുള്ള ഒത്തുകളി ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നു. ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ പ്രതിയെ കണ്ടെത്താനും ജയിലിലടക്കാനും വേഗത്തില്‍ കഴിയുമെന്നിരിക്കെ പോക്സോ നിയമം ചുമത്തിയ കുറ്റമായിട്ടും പൊലീസ് ശരിയായ ഇടപെടല്‍ നടത്തുന്നില്ല. നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പ്രക്ഷോഭങ്ങള്‍ നടത്താന്‍ പറ്റാത്ത സാഹചര്യത്തെ അധികാരികള്‍ ദുരുപയോഗം ചെയ്യുകയാണ്.
ആരോഗ്യ മന്ത്രിയുടെ നിയോജക മണ്ഡലത്തില്‍ നടന്ന സംഭവത്തില്‍ മന്ത്രി പ്രതികരിക്കാത്തതും ദുരൂഹമാണ്. മനുഷ്യ മനസ്സാക്ഷിയെ നടുക്കിയ പീഡനം നടത്തിയ പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. 

ബിജെപിയോട് ആഭ്യന്തരവകുപ്പ് തുടര്‍ന്നു വരുന്ന അഡ്ജസ്റ്റ്മെന്റ് ഇക്കാര്യത്തിലും തുടരാനാണ് നീക്കമെങ്കില്‍ നിയന്ത്രങ്ങള്‍ക്കുള്ളിലെ പരിമിതിക്കുള്ളില്‍ നിന്ന് പ്രതിഷേധം സംഘടിപ്പിക്കാന്‍ ജനങ്ങള്‍ ബാധ്യസ്ഥരാവും. അധികാരികള്‍ അതിന് ഇടവരുത്തരുതെന്നും ഇരക്ക് നീതി ലഭിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹംആവശ്യപ്പട്ടു.

Keywords: S D P I against CPM on BJP leader moleting issues, Thalassery, News, Local-News, Trending, Molestation, Teacher, Allegation, Probe, CPM, Student, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?