അനില്‍ അക്കര എംഎല്‍എയുടെ വീട്ടിലും അജ്ഞാതരൂപം; പൂച്ചയുടെ അറുത്തുമാറ്റിയ തല പശുത്തൊഴുത്തില്‍

തൃശൂര്‍: (www.kvartha.com 08.04.2020) അനില്‍ അക്കര എംഎല്‍എയുടെ വീട്ടിലും അജ്ഞാതരൂപം. പൂച്ചയുടെ അറുത്തുമാറ്റിയ തല പശുത്തൊഴുത്തില്‍ കണ്ടെത്തി. പശുവിനു വെള്ളം കുടിക്കാന്‍ വേണ്ടി വച്ചിരിക്കുന്ന വലിയ പാത്രത്തിലാണു പൂച്ചത്തല കണ്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരമണിയോടെയാണ് അനില്‍ അക്കരെയുടെ ഭാര്യ സിമിലി വീടിനു പുറകിലെ പശുത്തൊഴുത്തില്‍ വെള്ളവസ്ത്രം ധരിച്ച ഒരാള്‍ നില്‍ക്കുന്നത് കണ്ടത്. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ പശുത്തൊഴുത്തിനു സമീപത്തു നിന്ന് ആ ആള്‍ നടന്നു പോവുകയും ചെയ്തു എന്ന് സിമിലി പറയുന്നു. തൃശൂര്‍ പുറനാട്ടുകരയില്‍ അനില്‍ അക്കര എംഎല്‍എ താമസിക്കുന്ന വീട്ടിലാണ് സംഭവം.

പശുവിനു വെള്ളം കുടിക്കാന്‍ വേണ്ടി വച്ചിരിക്കുന്ന വലിയ പാത്രത്തിലാണു പൂച്ചത്തല കണ്ടത്. എല്ലാദിവസവും ഈ പാത്രത്തിലെ വെള്ളം മാറ്റാറുണ്ട്. പൂച്ചത്തല കൂടി കണ്ടതും തൊഴുത്തിനു സമീപം ആളെ കണ്ടതും കൂടി കൂട്ടിവായിച്ചപ്പോഴാണ് സംഗതി ഗൗരവമാണെന്ന് ബോധ്യപ്പെട്ടത്. എംഎല്‍എ കുടുംബസമേതം താമസിക്കുന്ന വീട്ടില്‍ ഇങ്ങനെ ഒരു സംഭവമുണ്ടായത് സാമൂഹികവിരുദ്ധര്‍ വാര്‍ത്താ പ്രാധാന്യത്തിനു വേണ്ടി ചെയ്തതാകാമെന്നാണ് പൊലീസിന്റെ നിഗമനം.

Mysterious creature knocks on doors, windows at night; panic among residents in Thrissur village, Thrissur, News, Local-News, Lockdown, Politics, MLA, Police, Probe, Kerala

അജ്ഞാത രൂപത്തിന്റെ കിംവദന്തികള്‍ നാടൊട്ടുക്കും പ്രചരിക്കുകയാണ്. മുഖ്യമന്ത്രിയും പൊലീസും ആവര്‍ത്തിച്ച് അജ്ഞാതരൂപമില്ലെന്ന് പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ സാമൂഹിക വിരുദ്ധരുടെ വികൃതികള്‍ക്ക് കൂറേക്കൂടി വിശ്വാസ്യത കിട്ടാനാകും എംഎല്‍എയുടെ വീട് തന്നെ തിരഞ്ഞെടുത്തതെന്ന് പൊലീസ് സംശയിക്കുന്നു.

സംഭവത്തില്‍ തൃശൂര്‍ പേരാമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. എംഎല്‍എയുടെ വീടിനു സമീപത്തെ ഏതെങ്കിലും സിസിടിവി കാമറകളില്‍ പൂച്ചത്തല കൊണ്ടുവന്നയാളെ തിരിച്ചറിയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. പൂച്ചയുടെ തല മറ്റെവിടെയെങ്കിലും അറുത്തുമാറ്റിയ ശേഷമാകാം എംഎല്‍എയുടെ വീട്ടില്‍ കൊണ്ടിട്ടത്.

ഉടലിന്റെ മറ്റുഭാഗം കണ്ടെത്താന്‍ പൊലീസ് വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കുന്നംകുളത്തും കോഴിക്കോടും അജ്ഞാതരൂപത്തെ കണ്ടെന്ന പേരില്‍ നാട്ടുകാര്‍ പരിഭ്രാന്തിയിലായിരുന്നു. ലോക്ഡൗണ്‍ പ്രമാണിച്ച് വീട്ടിലിരിക്കേണ്ടി വന്ന സാമൂഹിക വിരുദ്ധരുടെ മനസില്‍ ഉദിച്ച ആശയമാകാം പൂച്ചത്തലയെന്നു പൊലീസ് സംശയിക്കുന്നു.

Keywords: Mysterious creature knocks on doors, windows at night; panic among residents in Thrissur village, Thrissur, News, Local-News, Lockdown, Politics, MLA, Police, Probe, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?