കൊറോണ ഭേദമായ ആള്‍ക്ക് വീണ്ടും രോഗം; രാജ്യത്തെ ആദ്യത്തെ കേസില്‍ ആശങ്കയുണര്‍ത്തുന്നു; ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചെന്ന് റിപോര്‍ട്ട്
ന്യൂഡെല്‍ഹി: (https://ift.tt/3cooJYm) കൊറോണ ഭേദമായ ആള്‍ക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു. ഹിമാചലിലാണ് രോഗം ഭേദമായ ആള്‍ വീണ്ടും കൊവിഡ് പോസിറ്റീവായത്. രാജ്യത്തെ ആദ്യത്തെ കേസില്‍ ആശങ്കയുണ്ടാക്കുന്നു. രാജ്യത്ത് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ കേസാണ് ഇത്. അതേസമയം, ഡെല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചതായി റിപോര്‍ട്ട്. ഏറ്റവും പ്രായം കുറഞ്ഞ് രോഗം ബാധിച്ച് മരിക്കുന്ന രാജ്യത്തെ ആദ്യത്തെ സംഭവമാണിത്.
ഡെല്‍ഹി കലാവതി സരണ്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒന്നര മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. എന്നാല്‍, ഡെല്‍ഹി സര്‍ക്കാര്‍ മരണം സ്ഥീരീകരിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ച ഗുജറാത്തിലെ അഹമ്മദാബാദില്‍ കൊവിഡിനെ തുടര്‍ന്ന് 14 മാസം പ്രായമായ കുഞ്ഞും മരിച്ചിരുന്നു.
അതേസമയം, ഡെല്‍ഹിയില്‍ ലോക് ഡൗണ്‍ ഇളവുകള്‍ വേണ്ടെന്ന് സംസ്ഥാനം കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചു. രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം. രോഗലക്ഷണവുമായി ആശുപത്രിയില്‍ എത്തുന്ന എല്ലാവരെയും പരിശോധിക്കാനുള്ള നിര്‍ദ്ദേശം കേന്ദ്രം നല്‍കും. സ്വയം തയ്യാറായി മുന്നോട്ട് വരുന്നവരെയും പരിശോധിക്കാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശം തയ്യാറാക്കും.
Keywords: News, National, India, COVID19, Dies, Baby, Lockdown, New Delhi, Covid Recovered Patient Tests Positive again and 45 Day Old Baby Dies
ഡെല്‍ഹി കലാവതി സരണ്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒന്നര മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. എന്നാല്‍, ഡെല്‍ഹി സര്‍ക്കാര്‍ മരണം സ്ഥീരീകരിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ച ഗുജറാത്തിലെ അഹമ്മദാബാദില്‍ കൊവിഡിനെ തുടര്‍ന്ന് 14 മാസം പ്രായമായ കുഞ്ഞും മരിച്ചിരുന്നു.
Keywords: News, National, India, COVID19, Dies, Baby, Lockdown, New Delhi, Covid Recovered Patient Tests Positive again and 45 Day Old Baby Dies
Powered by Info News For You

Comments
Post a Comment