സൗദിയില്‍ വാക്കേറ്റത്തെ തുടര്‍ന്ന് മലയാളി കുത്തേറ്റ് മരിച്ചു; കൊല്ലം സ്വദേശി പിടിയില്‍


റിയാദ്: (https://ift.tt/2xIqb8Z) ദമ്മാമില്‍ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി കുത്തേറ്റ് മരിച്ചു. ദാരുണ സംഭവത്തിന് ശേഷം വേഷം മാറി ഒളിവില്‍ പോയ കൊല്ലം സ്വദേശിയായ പ്രതിയെ പൊലീസ് പിടികൂടി. സന്തോഷ് പീറ്ററാണ് (32) വെള്ളിയാഴ്ച അല്‍ കോബാര്‍ റാക്കയിലുള്ള താമസസ്ഥലത്തു കുത്തേറ്റ് മരിച്ചത്. സ്വകാര്യ മാന്‍പവര്‍ കമ്പനിയുടെ കീഴില്‍ കഴിഞ്ഞ ആറു മാസമായി ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു സന്തോഷ്.

ഇതേ സ്ഥാപനത്തിലെ തന്നെ ഹൗസ് ഡ്രൈവറായ സക്കീര്‍ ആണ് പിടിയിലായത്. സംസാരത്തിനിടയിലെ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. വാക്കു തര്‍ക്കത്തിന് ശേഷം പിന്നീട് അരയില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്തു കുത്തുകയായിരുന്നു. ഉടന്‍തന്നെ സന്തോഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

News, Death, Saudi Arabia, Riyadh, Death, Dead Body, hospital, Accused, Police, Kollam Native Stabbed to Death in Saudi Arabia

സന്തോഷിനൊപ്പം ഉണ്ടായിരുന്ന മലയാളിയായ തിരുവല്ല സ്വദേശി ജിജോയ്ക്കും കുത്തേറ്റിരുന്നു. എന്നാല്‍ ആശുപത്രില്‍ ചികിത്സയില്‍ കഴിയുന്ന ജിജോയുടെ നില ഗുരുതരമല്ല. സന്തോഷിന്റെ മൃതദ്ദേഹം ദമ്മാം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.

Keywords: News, Death, Saudi Arabia, Riyadh, Death, Dead Body, hospital, Accused, Police, Kollam Native Stabbed to Death in Saudi Arabia


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?