വിഷു ദിനത്തില്‍ കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ഭക്ഷണം ഒരുക്കി ഡി വൈ എഫ് ഐ

ബദിയടുക്ക: (https://ift.tt/2VaYUFB) വിഷു ദിനത്തില്‍ കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ഭക്ഷണം ഒരുക്കി ഡി വൈ എഫ് ഐ. ഡി.വൈ.എഫ്.ഐ കുമ്പള ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബദിയടുക്ക അപ്പര്‍ ബസാര്‍ യൂണിറ്റ് ആണ് ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ ഭക്ഷണവുമായിയെത്തിയത്. ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കും രോഗികള്‍ക്കും വിഷു സദ്യ ഒരുക്കി.

പ്രഭാത ഭക്ഷണവും വൈകുന്നേരത്തെ ലഘുഭക്ഷണമുള്‍പ്പെടെ വിഷു ദിവത്തിലെ നാല് നേരവും വിഭവസമൃദ്ധമായ സദ്യയാണ് ഒരുക്കിയത്. ഉച്ച ഊണിനൊപ്പം പാല്‍ പായസവും നല്‍കി. അതീവ സുരക്ഷ യുള്ളതിനാല്‍ ആരോഗ്യാവകുപ്പിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും പാലിച്ചായിരുന്നു ഭക്ഷണം തയ്യാറാക്കിയതും വിതരണം ചെയ്തതും.
Kasaragod, Kerala, News, Food, Medical College, DYFI, Badiyadukka, Food distributed in Medical college by DYFI on Vishu day

എല്ലാ ആഘോഷങ്ങളും നമുക്ക് നന്മയുടെ അനുഭവമാകാം എന്ന സംസ്ഥാന കമ്മിറ്റിയുടെ ക്യാമ്പയിന്റെ ഭാഗമായിരുന്നു ഈ പ്രവര്‍ത്തനം. ഇതോടൊപ്പം കമ്യുണിറ്റി കിച്ചണുകളിലേക്ക് അരിവിതരണവും പി.പി.ഇ കിറ്റുകളുടെ വിതരണവും ഡി.വൈ.എഫ്.ഐ നടത്തി. പ്രവര്‍ത്തനത്തിന് ബ്ലോക്ക് സെക്രട്ടറി നാസിറുദ്ദീന്‍ മലങ്കരെ, ഉദയന്‍ പണിക്കര്‍, സദന്‍ ബദിയടുക്ക, ജഗന്നാഥ ഷെട്ടി, ചന്ദ്രന്‍ പൊയ്യക്കണ്ടം, രാജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Keywords: Kasaragod, Kerala, News, Food, Medical College, DYFI, Badiyadukka, Food distributed in Medical college by DYFI on Vishu day


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?