പോലീസിനെ വെട്ടിച്ച് ഡ്രോണില്‍ പാന്‍മസാല വിതരണം; ടിക് ടോക്ക് വീഡിയോ വൈറലായതോടെ പ്രതികള്‍ പിടിയില്‍


അഹമ്മദാബാദ്: (https://ift.tt/2xoHYCj) ലോക്ക് ഡൗണിനിടെ പോലീസിന്റെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങുന്നവര്‍ക്ക് പല തരത്തിലുള്ള ശിക്ഷകളാണ് പോലീസ് നല്‍കുന്നത്. ഏത്തമിടീക്കല്‍ മുതല്‍ ഇമ്പോസിഷന്‍ വരെ എഴുതി വാങ്ങിച്ചിട്ടുണ്ട്. എന്നാലും കണ്ണുവെട്ടിച്ച് പുറത്തിറങ്ങുന്നവരെ കണ്ടുപിടിക്കാന്‍ പോലീസിന്റെ സഹായിയായി ഡ്രോണ്‍ ക്യാമറകള്‍ മാറിയിരുന്നു. കടുവായ പിടിക്കുന്ന കിടുവ എന്ന് പറയുന്നത് പോലെ ചില വിരുതന്മാര്‍ ഡ്രോണുപയോഗിച്ച് പോലീസിനെ വെട്ടിച്ച് പാന്‍മസാല വിതരണം ചെയ്തു. ഗുജറാത്തിലെ മോര്‍ബിയില്‍ ആണ് സംഭവം.

News, Police, Lockdown, Gujarat, Youth, Video, Drone Delivers Pan Masala in Gujarat Two Youths Arrested

ഡ്രോണില്‍ പാന്‍ മസാല വിതരണം ചെയ്യുന്ന ടിക് ടോക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് പാന്‍മസാല സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. ലോക്ക് ഡൗണ്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആളുകള്‍ പിന്തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിന് പൊലീസ് ഡ്രോണ്‍ ക്യാമറകളെ ആശ്രയിക്കുന്നനിടെയാണ് ഡ്രോണ്‍ ഉപയോഗിച്ച് ഒരു സംഘം പാന്‍മസാല കടത്ത് നടത്തിയത്.


View this post on Instagram

A post shared by પારકી પંચાત (@parki_panchat) on

ക്യാമറയില്‍ പാന്‍മസാല പാക്കറ്റുകള്‍ പിടിപ്പിച്ച് വിതരണം ചെയ്യുന്ന വീഡിയോ ആദ്യം ടിക് ടോക്കില്‍ ആണ് എത്തിയത്. വീഡിയോയില്‍, പാന്‍ മസാലയുടെ പാക്കറ്റുകള്‍ ഡ്രോണില്‍ തൂങ്ങിക്കിടക്കുന്നതായി കാണാം. സംഭവം വൈറലായതോടെ സോഷ്യല്‍മീഡിയ വീഡിയോ ഏറ്റെടുക്കുകയും പിന്നാലെ പൊലീസ് പ്രതികളെ പിടകൂടുകയുമായിരുന്നു.

Keywords: News, Police, Lockdown, Gujarat, Youth, Video, Drone Delivers Pan Masala in Gujarat Two Youths Arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?