കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും കവര്‍ച്ചാ കേസിലെ പ്രതിയായ യു പി സ്വദേശി രക്ഷപ്പെട്ടു

കണ്ണൂര്‍: (www.kvartha.com 03.04.2020) കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് 19 നിരീക്ഷണത്തിനിടെ കവര്‍ച്ചാ കേസിലെ പ്രതിയായ യു പി സ്വദേശി രക്ഷപ്പെട്ടു. യു പി ആമീര്‍ പൂര്‍ സ്വദേശി അജയ് ബാബുവാണ് കടന്നുകളഞ്ഞത്. ജയിലിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നാണ് രക്ഷപ്പെട്ടത്. കാസര്‍കോട് കനറാ ബാങ്കില്‍ മോഷണം നടത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. മാര്‍ച്ച് 25-നാണ് കാസര്‍കോട് നിന്നും ഇയാളെ കണ്ണൂരിലെ ജയിലിലേക്ക് കൊണ്ടുവന്നത്.

Robbery accused escape from Isolation Ward at Kannur Central Prison, Kannur, News, Local-News, Kasaragod, Jail, Bank, Report, Probe, CCTV, Police, Kerala

കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് നിന്നും കൊണ്ടുവന്ന ആളായതിനാല്‍ ജയിലിലെ നിരീക്ഷണ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് ജയിലെ ജനല്‍ വെന്റിലേഷന്‍ തകര്‍ത്ത് പ്രതി രക്ഷപ്പെട്ടതെന്നാണ് വിവരം. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കണ്ണൂര്‍ പള്ളിക്കുന്ന് ഭാഗത്തെ സി സി ടി വി ക്യാമറകള്‍ പരിശോധിക്കുന്നുണ്ട്. ഇയാള്‍ ദൂരെയെവിടെയെങ്കിലും പോയിരിക്കാന്‍ സാധ്യതയില്ലെന്നാണ് പൊലീസ് പറയുന്നത്.

Keywords: Robbery accused escape from Isolation Ward at Kannur Central Prison, Kannur, News, Local-News, Kasaragod, Jail, Bank, Report, Probe, CCTV, Police, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?