മുംബൈയില്‍ കൊവിഡ് രോഗികളുടെ എണ്ണം അഞ്ഞൂറു കവിഞ്ഞു; സംസ്ഥാനത്ത് കേസുകള്‍ ഗണ്യമായി വര്‍ധിക്കുന്നു

അജയ് പട്‌നേക്കര്‍

മുംബൈ: (www.kvartha.com 08.04.2020) സംസ്ഥാന ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, മഹാരാഷ്ട്രയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 891 ആയി ഉയര്‍ന്നു. മുംബൈ നഗരത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 526 കേസുകള്‍. നഗരത്തിലെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരിപ്രദേശങ്ങളായ ധാരാവി, കോളിവാഡ തുടങ്ങിയ ഭാഗങ്ങളിലാണു പുതിയ കേസുകള്‍ കൂടുതലായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവരുന്നത്.

സംസ്ഥാനത്ത് കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഏപ്രില്‍ 15 ന് ശേഷം ഉടന്‍ തന്നെ ലോക്ക്ഡൗണ്‍ നീക്കംചെയ്യുമെന്ന് ആരും കരുതരുതെന്ന് ആരോഗ്യവകുപ്പ് മന്ത്രി അറിയിച്ചു.

Mumbai Crosses The 500 Mark of positive cases; Maharashtra Reaches 868, Covid 19, Corona, National, Mumbai, Maharashtra, Health, News, Treatment.

ഇതിനിടെ, നഗരാതിര്‍ത്തിയിലെ ഒരു ഫാക്ടറിയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ വന്‍തോതില്‍ വ്യാജ ഹാന്‍ഡ് സാനിറ്റൈസര്‍ പിടിച്ചെടുത്തു. ഇരുപത് ലക്ഷത്തിലേറെ വിലമതിക്കുന്ന വ്യാജ ഹാന്‍ഡ് സാനിറ്റൈസറുകളും അസംസ്‌കൃത വസ്തുക്കളുമാണു പോലീസ് കണ്ടെടുത്തത്.

Keyword: Mumbai Crosses The 500 Mark of positive cases; Maharashtra Reaches 868, Covid 19, Corona, National, Mumbai, Maharashtra, Health, Health & Fitness, Report,  News, Treatment.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?