ജനങ്ങളുടെ വിരസത മാറ്റാനിറങ്ങിയ ജനമൈത്രി പോലീസ് വെട്ടിലായി; ഗാനമേള ഒരുക്കിയതോടെ വീടിന് വെളിയിലിറങ്ങിയ ആളുകളെ അകത്ത് കയറ്റാന്‍ ഒടുവില്‍ ഭീഷണി

കോട്ടയം: (https://ift.tt/2UEJA3S) ലോക്ക്ഡൗണില്‍ വീട്ടില്‍ത്തന്നെ ഇരുന്നു മടുത്ത ജനങ്ങളുടെ വിരസത മാറ്റാന്‍ സഞ്ചരിക്കുന്ന ഗാനമേള ഒരുക്കിയ ജനമൈത്രി പൊലീസ് ഒടുവില്‍ വെട്ടിലായി. ഗാനമേള എന്നുകേട്ടതോടെ ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങിയതോടെ പൊലീസിന് തന്നെ പണിയായി. ആളുകളെ നിയന്ത്രിച്ച് വീണ്ടും വീടുകളില്‍ കയറ്റിയ ശേഷമാണ് ഗാനമേള നടത്താനായത്.

മുണ്ടക്കയം മേഖലയിലാണ് ജനങ്ങളുടെ ബോറടി മാറ്റാന്‍ പുതിയ ആശയവുമായി ജനമൈത്രി പൊലീസ് രംഗത്തെത്തിയത്. ലോറിയിലാണ് പൊതു ജനങ്ങള്‍ക്ക് വീട്ടില്‍ ഇരുന്ന് കേള്‍ക്കാന്‍ ഗാനമേള ഒരുക്കിയത്. പുലിക്കുന്നിലുള്ള ജനവാസ മേഖലയില്‍ ഗാനമേള വണ്ടി വന്നതോടെ കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഗാനമേള കാണാന്‍ പുറത്തിറങ്ങി.

ഇതോടെ ആളുകള്‍ കൂട്ടം കൂടിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. ലോക്ഡൗണിനൊപ്പം നിരോധനാജ്ഞയും നിലവിലുള്ളപ്പോള്‍ നിയമങ്ങള്‍ ലംഘിച്ച് ആളുകള്‍ കൂട്ടം കൂടിയത് ചൂണ്ടിക്കാട്ടിയായിരുന്നു പോസ്റ്റുകള്‍. ഇതോടെ മേലധികാരികളും പ്രശ്‌നത്തില്‍ ഇടപെട്ടു. ഒടുവില്‍ സന്തോഷിപ്പിക്കാന്‍ എത്തിയ പൊലീസുകാര്‍ക്ക് ജനങ്ങളെ തിരികെ വീട്ടില്‍ കയറ്റാന്‍ ഭീഷണി വരെ ഉപയോഗിക്കേണ്ടി വന്നു. വീടുകള്‍ക്ക് ഉള്ളില്‍ ഇരുന്നു ഗാനമേള കേട്ടാല്‍ മതി എന്ന കര്‍ശന നിര്‍ദേശവും നല്‍കി.

News, Kerala, Kottayam, Police, Song, Social Network, Kottayam Mundakayam Janamaithri Police Arranged Ganamela

ആളുകള്‍ കൂട്ടം കൂടിയാല്‍ ഗാനമേള നിര്‍ത്തും എന്നും മുന്നറിയിപ്പു നല്‍കി. സംഗീത സംവിധായകന്‍ സുമേഷ് കൂട്ടിക്കലും സംഘവുമാണ് ഗാനമേള അവതരിപ്പിച്ചത്. പാട്ടുകാര്‍ക്കൊപ്പം കാക്കിക്കുള്ളിലെ കലാകാരന്മാരും ഉണര്‍ന്നു. കോവിഡ് മുന്നറിയിപ്പ് നല്‍കുന്ന ബോധവല്‍ക്കരണത്തോടെയാണ് ആണ് ഗാനമേള ആരംഭിക്കുന്നത്. തുടര്‍ ദിവസങ്ങളിലും ഗാനമേളയുമായി മുന്നോട്ടുപോകാനാണ് പൊലീസിന്റെ തീരുമാനം.

Keywords: News, Kerala, Kottayam, Police, Song, Social Network, Kottayam Mundakayam Janamaithri Police Arranged Ganamela


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?