കൊറോണ പടരുന്നു, അമേരിക്കയിലേക്കുള്ള കുടിയേറ്റം വിലക്കുമെന്ന് ട്രംപ്, അജ്ഞാത ശത്രുവിന്‍റെ ചെറിയ ആക്രമണം ഇല്ലാതാക്കുമെന്നും പ്രസിഡന്റ്

വാഷിങ്ടണ്‍: (www.kvartha.com 21.04.2020) കൊറോണ വൈറസ് ബാധ ശമിക്കാത്തതിനാലും കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനാലും  അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഏതെങ്കിലും വിഭാഗത്തിന് ഇളവ് അനുവദിക്കുന്നത് സംബന്ധിച്ച്‌ യാതൊരു സൂചനയും ട്രംപ് ട്വീറ്റിൽ നല്‍കിയിട്ടില്ല. അജ്ഞാതമായ ശത്രുവിന്‍റെ ചെറിയ ആക്രമണം ഉണ്ടായിട്ടുണ്ട്. അത് രാജ്യത്തെ കടന്നാക്രമിക്കുന്ന. അതിനാല്‍, മഹത്തായ അമേരിക്കന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. രാജ്യത്തേക്കുള്ള കുടിയേറ്റം താല്‍കാലികമായി വിലക്കാനുള്ള ഉത്തരവിടും എന്നായിരുന്നു ട്രംപിന്റെ ട്വീറ്റെന്ന് 'ദ ടെക്സാസ് ട്രിബൂൺ' റിപ്പോർട്ട് ചെയ്തു.


American President Donald Trump

വൈറസ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ മെക്സിക്കോ, കാനഡ എന്നീ അതിര്‍ത്തി രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്ക് അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ശക്തമായ അധികാരം ഉപയോഗിച്ചാണ് ട്രംപ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇതിലൂടെ പ്രായപൂര്‍ത്തിയാകാത്തവരെയും അഭയാര്‍ഥികളെയും രാജ്യത്ത് നിന്ന് നാടുകടത്താനോ അവരെ പിന്തിരിപ്പിക്കാനോ സാധിക്കും. പൗരന്മാര്‍ക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങിവരാനും ചരക്ക് ഗതാഗതത്തിനും മാത്രമാണ് അനുവാദമുള്ളത്. അതേസമയം
അമേരിക്കയിലാണ് കൊറോണ ബാധിച്ച് കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 42,000ത്തില്‍ കൂടുതലാളുകളാണ് മരിച്ചത്. രാജ്യത്തെ ആരോഗ്യമേഖല കടുത്ത പ്രതിസന്ധി നേരിടുമ്പോഴും ഒരു വിഭാഗം ജനങ്ങൾ ലോക്ക് ഡൗണ്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങി. ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍, ഡെന്‍വര്‍, മെരിലാന്‍ഡ്, ടെക്സാസ്, മിഷിഗണ്‍ എന്നിവിടങ്ങളിലായി നൂറുകണക്കിന് ആളുകളാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.

Summary: President Donald Trump says he's temporarily halting immigration during coronavirus pandemic


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?