പരസ്പരം ഐക്യം കാണിക്കേണ്ട സമയമാണിത്, സാമ്പത്തിക സഹായം നിര്‍ത്തലാക്കേണ്ട സമയമല്ല; അമേരിക്കയുടെ നടപടിയെ വിമര്‍ശിച്ച് യുഎന്‍
ന്യൂയോര്‍ക്ക്: (www.kvartha.com 15.04.2020) ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തിയ അമേരിക്കയുടെ നടപടിയെ വിമര്‍ശിച്ച് യുഎന്‍. കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ ലോകരാഷ്ട്രങ്ങള്‍ നിര്‍ണായക ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴാണ് ഐക്യരാഷ്ട്രയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കി വരുന്ന ധനസഹായം താല്‍ക്കാലികമായി നിര്‍ത്തുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്.
കൊറോണ വൈറസിനെ നിയന്ത്രിക്കാനും ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ നേരിടാനും ഒന്നിച്ചു നിന്ന് പരസ്പരം ഐക്യം കാണിക്കേണ്ട സമയമാണിത്. വൈറസിനെതിരെ പൊരുതുന്ന ലോകാരോഗ്യ സംഘടനയ്ക്കോ മറ്റു ഏതു സംഘടനയ്ക്കോ നല്‍കുന്ന സാമ്പത്തിക സഹായം നിര്‍ത്തലാക്കേണ്ട സമയമല്ലിതെന്നും ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറെസ് കുറ്റപ്പെടുത്തി.
കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ ലോകാരോഗ്യസംഘടനയ്ക്ക് വീഴ്ച പറ്റിയെന്ന് ആരോപിച്ചാണ് ട്രംപ് സാമ്പത്തിക സഹായം നിര്‍ത്തലാക്കുന്ന കാര്യം അറിയിച്ചത്. ചൈനയെ ലോകാരോഗ്യ സംഘടന അതിരുവിട്ടു സഹായിക്കുന്നുവെന്നും വൈറസ് വ്യാപനം തടയുന്നതില്‍ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടെന്നുമാണ് ട്രംപ് ആരോപിച്ചത്.
Keywords: New York, News, World, Donald-Trump, President, United Nations, COVID19, Funds, WHO, Coronavirus, Antonio Guterres, Not the time to reduce funds for WHO; UN Head

Powered by Info News For You

Comments
Post a Comment