പാലത്തായി പീഡനക്കേസില്‍ സിബിഐയില്ല; തുടരന്വേഷണം ക്രൈംബ്രാഞ്ചിന്, ബിജെപിയെ വെട്ടിലാക്കി സര്‍ക്കാര്‍

കണ്ണൂര്‍: (www.kvartha.com 24.04.2020) പാലത്തായി പീഡന കേസിലെ നിഗൂഡത നീക്കാന്‍ സിബിഐ അന്വേഷണം വേണമെന്ന ബിജെപിയുടെ ആവശ്യത്തെ തളളി സര്‍ക്കാര്‍ തുടരന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചതോടെ ബിജെപിക്ക് ഇനി സിബിഐ അന്വേഷണത്തിനായി കോടതിയെ സമീപിക്കേണ്ടി വരും. പത്തു വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്ന കേസില്‍ കുറ്റാരോപിതനായ അധ്യാപകനെ കുടുക്കാനായി പോക്‌സോ ജിഹാദി നടന്നിട്ടുണ്ടെന്നും ചില മത തീവ്രവാദ സംഘടനകള്‍ക്ക് ഇതില്‍ പങ്കുണ്ടെന്നുമായിരുന്നു ബിജെപി ജില്ലാ നേതൃത്വത്തിന്റെ ആരോപണം.

ഈക്കാര്യം ചൂണ്ടികാണിച്ചു കൊണ്ട് പ്രതി പത്മരാജന്റെ ഭാര്യ ഡിജിപിക്ക് പരാതി നല്‍കുകയും ചെയ്തു. ഇതിനു പുറമേ കേസന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ച് കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. നേരത്തെ കേസ് അന്വേഷിച്ച പാനൂര്‍ സിഐ എസ് വി ശ്രീജിത്തിന്റെ നേത്യത്വത്തില്‍ കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇവരുടെ പരാതി. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിനെ സര്‍ക്കാര്‍ കേസന്വേഷണം ഏല്‍പ്പിച്ചത്.

പീഡന കേസില്‍ ഏപ്രില്‍ 15ന് പൊലീസ് പിടികൂടിയ പത്മരാജന്‍ ഇപ്പോള്‍ തലശേരി സബ്ജയിലില്‍ റിമാന്‍ഡിലാണുള്ളത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം കോടതിയില്‍ ഹര്‍ജി നല്‍കിയതിനിടെയാണ് സര്‍ക്കാര്‍ കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. നിലവില്‍ തലശേരി ഡിവൈഎസ്പി കെ വി വേണുഗോപാലാണ് കേസ് അന്വേഷിക്കുന്നത്.

Kannur, News, Kerala, Case, BJP, Government, Crime Branch, Police, Complaint, Enquiry, Palathayi molestation case handover to crime branch

Keywords: Kannur, News, Kerala, Case, BJP, Government, Crime Branch, Police, Complaint, Enquiry, Palathayi molestation case handover to crime branch


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?