ന്യൂയോര്‍ക്കില്‍ മൃഗശാലയിലെ കടുവയിലും കൊറോണ ബാധ സ്ഥിരീകരിച്ചു; അധികൃതരെ ആശങ്കയിലാക്കി മറ്റു കടുവകളിലും ആഫ്രിക്കന്‍ പുലികളിലും രോഗലക്ഷണം
ന്യൂയോര്‍ക്ക്: (https://ift.tt/34dTBYD) ലോകരാജ്യങ്ങളിലെ ജനങ്ങള്‍ മുഴുവന്‍ കൊറോണ പേടിയില്‍ കഴിയുമ്പോള്‍ മൃഗങ്ങളിലും കൊറോണ സ്ഥിരീകരിച്ചു. ന്യൂയോര്‍ക്കിലെ ബ്രോണ്‍ക്‌സ് മൃഗശാലയില്‍ പാര്‍പ്പിച്ചിരിക്കുന്ന കടുവയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചുവെന്നതാണ് അമേരിക്കയില്‍ നിന്ന് വരുന്ന വാര്‍ത്ത. നാലുവയസുള്ള മലയന്‍ പെണ്‍ കടുവയിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. കടുവയില്‍ രോഗം സ്ഥിരീകരിച്ചതോടെ മൃഗങ്ങളെ പരിചരിക്കുന്നവര്‍ക്ക് അധികൃതര്‍ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കടുവയിലേക്ക് രോഗം പകര്‍ന്നത് മൃഗശാല ജീവനക്കാരില്‍ നിന്നാകാമെന്നാണ് നിഗമനം. മാര്‍ച്ച് മധ്യത്തോടെ മൃഗശാല രോഗപ്പകര്‍ച്ച തടയുന്നതിനായി അടച്ചിട്ടിരുന്നതാണ്. അതേസമയം മൃഗശാല അധികൃതരെ ആശങ്കയിലാക്കി മറ്റ് മൂന്ന് കടുവകളിലും മൂന്ന് ആഫ്രിക്കന്‍ പുലികളിലും രോഗലക്ഷണം പ്രകടമായിട്ടുണ്ട്.
നേരത്തെ ചൈനയിലെ വളര്‍ത്ത് പൂച്ചകളില്‍ രോഗം സ്ഥിരീകരിച്ചത് വാര്‍ത്തയായിരുന്നു. ഒരുമിച്ച് പാര്‍പ്പിക്കുന്ന പൂച്ചകളില്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് രോഗം പകരുമെന്നും തെളിഞ്ഞിരിന്നു. ഇതിന് പുറമെയാണ് രോഗം വ്യാപകമായി പടര്‍ന്നുപിടിച്ച അമേരിക്കയില്‍ നിന്ന് ഇത്തരത്തില്‍ സമാനമായ വാര്‍ത്ത പുറത്തുവരുന്നത്.

Keywords: News, World, New York, America, Tiger, Corona, Diseased, Tiger tests positive for coronavirus at Bronx Zoo
Powered by Info News For You

Comments
Post a Comment