തോമസ് ഐസക്കിനെതിരെ ആഞ്ഞടിച്ച് പാച്ചേനി: സ്വന്തം പിടിപ്പുക്കേട് മറക്കാന്‍ സൈബര്‍ ഗുണ്ടകളെ ഇറക്കുന്നു

കണ്ണൂര്‍: (www.kvartha.com 28.04.2020) ധനമന്ത്രി തോമസ് ഐസക്കിനെതിരെ അതിരൂക്ഷമായ വിമര്‍ശനവുമായി കണ്ണൂര്‍ ഡി ഡി സി പ്രസിഡന്റ് സതീശന്‍ പാച്ചേനി രംഗത്ത്. സര്‍ക്കാരിന്റെ തെറ്റായ ധനവിനിയോഗം കാരണമാണ് പ്രതിസന്ധിയുണ്ടായത്. ഇതു മറികടക്കാന്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിനെതിരായ പ്രതിഷേധങ്ങള്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്ന സി പി എം നടപടി പ്രാകൃതമാണെന്ന് പാച്ചേനി ചൂണ്ടിക്കാട്ടി.

സര്‍ക്കാറിന്റെ ധനകാര്യ മാനേജ്‌മെന്റിന്റെ പോരായ്മ കൊണ്ടും തെറ്റായ നയങ്ങളും ദുര്‍വ്യയവും കാരണം സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടപ്പോള്‍ പരിഹാര നടപടികള്‍ എന്ന വ്യാജേന ജീവനക്കാരുടെ ശമ്പളം കട്ട് ചെയ്യുന്ന നടപടിയിലേക്ക് നീങ്ങുകയാണ്. ഇതിനെതിരെ അധ്യാപക സംഘടന പ്രതിഷേധ സമരം നടത്തിയതിനെ നവ മാധ്യമങ്ങളിലൂടെ അക്രമിക്കാന്‍ എട്ടും പൊട്ടും തിരിയാത്ത സൈബര്‍ ഗുണ്ടകളെ ഇറക്കി പുതിയ സാമൂഹ്യ പ്രതിബന്ധതയുടെ കോട്ട കെട്ടുന്ന സി പി എം നടപടി പാപ്പരത്തമാണെന്ന് സതീശന്‍ പാച്ചേനി പറഞ്ഞു.

Satheeshan Pacheni against Thomas Thomas Isaac, Kannur, News, DCC, Salary, Thomas Issac, Media, Politics, CPM, Kerala.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സി പി എം പ്രവര്‍ത്തകരായ ക്രിമിനലുകളെ കൊലപാതക കേസില്‍ നിന്നും രക്ഷിക്കാന്‍ ഖജനാവിലെ പൊതുപണം ചെലവഴിക്കാന്‍ യാതൊരു ഉളുപ്പും മാനവും ഇല്ലാത്തവര്‍ അധ്യാപക സംഘടനകള്‍ സര്‍ക്കാര്‍ നയത്തിനെതിരെ പ്രതിഷേധിച്ചപ്പോള്‍ സാധാരണക്കാരെ അധ്യാപകര്‍ക്കെതിരെയും സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയും തിരിച്ചുവിടാന്‍ പ്രതിസന്ധി കാലത്തെ സാമൂഹ്യ പ്രതിബന്ധതയുടെ പുതിയ ജാലവിദ്യകാട്ടി, മസ്തിഷ്‌കം പാര്‍ട്ടിക്ക് പണയം വെച്ച സൈബര്‍ ഗുണ്ടകളുടെ അവസരവാദ ആക്രമണം മൂലം മറയ്ക്കാന്‍ കഴിയില്ല.

കേരളത്തിന്റെ പൊതുഖജനാവ് ചോര്‍ത്താന്‍ ആവശ്യമില്ലാത്ത തസ്തികകള്‍ സൃഷ്ടിച്ച് അധികാരത്തിന്റെ ശീതളിമയില്‍ പാര്‍ട്ടിക്കാരെ കുടിയിരുത്തി കോടികള്‍ പൊടിക്കുമ്പോഴും പ്രതിസന്ധി കാലത്ത് മുഖ്യമന്ത്രിയുടെ കരിപുരണ്ട ഇമേജ് വെളുപ്പിക്കാന്‍ പബ്ലിക്ക് റിലേഷന്‍ ആവശ്യത്തിന് കോടികള്‍ ചെലവഴിക്കുമ്പോഴും സാമൂഹിക പ്രതിബദ്ധത തോന്നേണ്ട ധനമന്ത്രി കാശിക്ക് പോയിരുന്നോ എന്നുകൂടി സാമൂഹ്യ ഉദ്‌ബോധനത്തിന്റെ പുതിയ കഥകള്‍ മെനയുമ്പോള്‍ സി പി എം ഓര്‍ക്കണമെന്ന് സതീശന്‍ പാച്ചേനി പ്രസ്താവനയില്‍ പറഞ്ഞു.

Keywords: Satheeshan Pacheni against Thomas Thomas Isaac, Kannur, News, DCC, Salary, Thomas Issac, Media, Politics, CPM, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?