ലോക്ഡൗണില്‍ വിമാനയാത്ര മുടങ്ങിയ എല്ലാവര്‍ക്കും ടിക്കറ്റ് തുക തിരിച്ചുകിട്ടില്ല!

ന്യൂഡല്‍ഹി: (https://ift.tt/2zfPMqF) വ്യോമയാന മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ലോക്ഡൗണില്‍ വിമാനയാത്ര മുടങ്ങിയ എല്ലാവര്‍ക്കും ടിക്കറ്റ് തുക തിരിച്ചുകിട്ടില്ല. മാര്‍ച്ച് 25, ഏപ്രില്‍ 14 എന്നീ തീയതികള്‍ക്ക് ഇടയില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കാണ് പണം തിരിച്ചുനല്‍കേണ്ടതെന്നാണ് വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. എന്നാല്‍ കാലയളവില്‍ യാത്ര ചെയ്യാന്‍ നേരത്തേ ടിക്കറ്റെടുത്തവര്‍ക്ക് ഇത് ബാധകല്ലെന്നാണ് എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാനകമ്പനികള്‍ വിശദീകരിക്കുന്നത്. ഇതോടെ യാത്രമുടങ്ങിയ ഭൂരിപക്ഷം പേര്‍ക്കും തുക തിരിച്ചുകിട്ടില്ലെന്നാണ് വിവരം.

ടിക്കറ്റ് തുക കൈപറ്റിയ വിമാനകമ്പനികളെ സഹായിക്കാന്‍ മാത്രമാണ് ഉത്തരവ് എന്ന ആക്ഷേപമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. ഈ മാസം 16 നാണ് വ്യോമയാന മന്ത്രാലയം ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയത്. മാര്‍ച്ച് 25 ന് ലോക്ക്ഡൗണ്‍ നിലവില്‍ വന്നിരിക്കെ പിന്നീടുള്ള ദിവസങ്ങളില്‍ ആരും പുതുതായി ടിക്കറ്റെടുക്കാന്‍ സാധ്യതയില്ല. അതുകൊണ്ടുതന്നെ വിമാനകമ്പനികളെ മാത്രം സഹായിക്കുന്ന റീഫണ്ട് നാടകമാണ് ഉത്തരവെന്ന് യാത്രക്കാര്‍ കുറ്റപ്പെടുത്തുന്നു. ലോക്ക്ഡൗണ്‍ വരും മുമ്പ് ടിക്കറ്റെടുത്ത് യാത്ര മുടങ്ങിയവര്‍ക്ക് സൗജന്യമായി തീയതി മാറ്റാന്‍ മാത്രമേസാധിക്കൂ. ഭൂരിപക്ഷം യാത്രക്കാരുടെയും ടിക്കറ്റ് തുക ഇതോടെ വിമാനകമ്പനികളുടെ കൈയിലിരിക്കുമെന്നാണ് യാത്രക്കാര്‍ പറയുന്നത്.



Keywords: news, National, Top-Headlines, Trending, Air-ticket, ministry-of-civil-aviation-refuses-refunds-for-those-who-have-already-booked-their-tickets
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?