കൊറോണയ്‌ക്കെതിരെയുള്ള പ്രതിരോധ മരുന്നിന് ഗവേഷണം നടത്തുന്ന കമ്പനിയുമായും സ്പ്രിംഗ്ലറിന് ബന്ധമെന്ന് ആരോപണം

തിരുവനന്തപുരം: (www.kvartha.com 20.04.2020) ഡാറ്റ കൈമാറ്റ ആരോപണത്തില്‍ കുരുങ്ങിയ സ്പ്രിംഗ്ലര്‍ കമ്പനിക്ക് കൊറോണയ്‌ക്കെതിരെയുള്ള പ്രതിരോധ മരുന്നിന് ഗവേഷണം നടത്തുന്ന കമ്പനിയുമായും ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന സർക്കാറിനെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കയാണ് പുതിയ റിപ്പോര്‍ട്ട് . അന്താരാഷ്ട്ര മരുന്നു നിര്‍മാണ കമ്പനി ഫൈസറുമായാണ് സ്പ്രിംഗ്ലറിന് ബന്ധമുള്ളതെന്നും ഇവര്‍ കൊറോണ രോഗികളുടെ വിവരം ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

രോഗികളുടെ വിവര ശേഖരണത്തിനും ഫൈസര്‍ കമ്പനിയുടെ മൂല്യം കൂട്ടുന്നതിനും സ്പ്രിംഗ്ലറിന്റെ സഹായം തേടിയിരുന്നു. സ്പ്രിംഗ്ലര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ മരുന്നു കമ്പനിയ്ക്ക് ചോരുമെന്ന ആരോപണങ്ങള്‍ക്കിടയിലാണ് മരുന്നുകമ്പനിയുമായി സ്പ്രിംഗ്ലറിനുള്ള ബന്ധവും പുറത്തുവരുന്നത്.

Sprinkler's affiliation with drug company, Thiruvananthapuram, News, Technology, Report, Allegation, Patient, Health, Health & Fitness, Kerala

കൊവിഡ് പ്രതിരോധത്തിനുള്ള ആന്റിവൈറല്‍ മരുന്നും വാക്‌സിനുമുണ്ടാക്കുന്നുവെന്ന് അവകാശപ്പെടുന്ന കമ്പനിയാണ് ഫൈസര്‍. കമ്പനിയുടെ ഔദ്യോഗിക വെബ് സൈറ്റ് ഇക്കാര്യം സ്ഥിരീകരിക്കുന്നു. രോഗികളുടെ വിവരങ്ങളും അവരുടെ ആവശ്യങ്ങളും അടക്കമുള്ളത് ലഭിച്ചിരുന്നത് സ്പ്രിംഗ്ലര്‍ വഴിയാണെന്ന് കമ്പനി നേരത്തെ തന്നെ സമ്മതിച്ചിരുന്നു. ഫൈസറിന്റെ സമൂഹ മാധ്യമ വിഭാഗം മേധാവി സറാ ഹോള്‍ഡെ 2017ല്‍ നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

21-ാം നൂറ്റാണ്ടിന്റെ ഇന്ധനം വിവരങ്ങള്‍ അഥവാ ഡാറ്റയാണെന്ന് തുറന്നുപറഞ്ഞിട്ടുള്ളയാളാണ് സറാ ഹോള്‍ഡെ. ആരോഗ്യരംഗത്തെ പുതിയ വിവരങ്ങള്‍ പുറത്തുവിടുന്ന മാര്‍ക്കെറ്റ് വെബ് സൈറ്റും സ്പ്രിംഗ്ലറിന് മരുന്നുകമ്പനിയുമായുള്ള ബന്ധത്തെക്കുറിച്ച് പറയുന്നു.

രോഗികളുമായി ബന്ധപ്പെട്ട വിവരശേഖരണത്തിന് മരുന്നു കമ്പനികള്‍ക്ക് ചില പരിമിധികള്‍ ഉണ്ട്. അതിനായി ഡാറ്റ കൈകാര്യം ചെയ്യുന്ന മേഖലയിലുള്ള കമ്പനികളെയാണ് ഇവര്‍ ആശ്രയിക്കാറുള്ളത്. സറാ ഹോള്‍ഡെ സ്പ്രിംഗ്ലറിനെ വിശേഷിപ്പിക്കുന്നത് തങ്ങളുടെ ടൂള്‍ എന്നാണ്. ആരോഗ്യ രംഗത്തെ പുതിയ വിവരങ്ങള്‍ നല്‍കുന്ന വെബ് സൈറ്റായ മാര്‍ട്ടക്ക് സ്പ്രിംഗ്ലറിന് ഫൈസര്‍ ഉള്‍പ്പെടെ മൂന്ന് മരുന്നു നിര്‍മാണ കമ്പനികളുമായി ബന്ധമുണ്ടെന്ന് പറയുന്നു.

Keywords: Sprinkler's affiliation with drug company, Thiruvananthapuram, News, Technology, Report, Allegation, Patient, Health, Health & Fitness, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?