നാരങ്ങാ വെള്ളം കുടിച്ചാല്‍ വൈറസിനെ തടയാന്‍ കഴിയുമെന്ന രീതിയില്‍ ഡോക്ടറുടെ പേരിൽ വ്യാജ ശബ്ദ സന്ദേശം: പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു
കണ്ണൂർ: (www.kvartha.com 02.04.2020) പരിയാരത്തുള്ള കണ്ണൂർ ഗവ.മെഡിക്കല്‍ കോളജ് കാര്‍ഡിയോളജിസ്റ്റ് ഡോ. അഷറഫിന്റേതെന്ന വിശേഷണത്തോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഓഡിയോ സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞു. നാരങ്ങാ വെള്ളം കുടിച്ചാല്‍ വൈറസിനെ തടയാന്‍ കഴിയുമെന്ന രീതിയിലുള്ള ഓഡിയോ ആണ് ഡോ. അഷറഫിന്റേതെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
എന്നാല്‍ താന്‍ ഇത്തരമൊരു സന്ദേശം നല്‍കിയിട്ടില്ലെന്നും തന്റേതെന്ന പേരില്‍ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നതിനെതിരെ നടപടി വേണമെന്നും കാണിച്ച് ഡോ. അഷറഫ് പരിയാരം പൊലീസില്‍ പരാതി നല്കി. ഡോക്ടര്‍ അഷറഫിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചുവെന്ന് പരിയാരം പൊലീസ് അറിയിച്ചു.
ഇതിനിടെ വിദേശത്തുനിന്ന് എത്തിയവരുടെ നിരീക്ഷണ കാലാവധി ഏപ്രില്‍ ഏഴിന് അവസാനിക്കും എന്ന രീതിയിലുള്ള വാര്‍ത്ത തെറ്റിദ്ധാരണാജനകമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായ്ക് അറിയിച്ചു. മാര്‍ച്ച് 12, 31 തീയതികളില്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് വിദേശയാത്ര കഴിഞ്ഞുവരുന്നവരുടെ നിരീക്ഷണ കാലാവധി നിശ്ചയിക്കുന്നത്.
ഇതുപ്രകാരം ഒരു വ്യക്തി കോവിഡ്-19 ബാധിതനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിന്റെ സ്വഭാവമനുസരിച്ചാണ് അയാളുടെ നിരീക്ഷണ കാലാവധി 14 ദിവസമാണോ 28 ദിവസമാണോ എന്ന് നിശ്ചയിക്കപ്പെടുന്നത്. ഇത് ഒരു അപകടം കുറഞ്ഞ (ലോ റിസ്ക്) സമ്പര്‍ക്കമാണെങ്കില്‍ 14 ദിവസവും അപകടം കൂടിയ (ഹൈ റിസ്ക്) സമ്പര്‍ക്കമാണെങ്കില്‍ 28 ദിവസവും ആയിരിക്കും നിരീക്ഷണ കാലാവധി.
നിരീക്ഷണത്തിലിരിക്കെ ലോ റിസ്ക് ആയ വ്യക്തിക്ക് രോഗലക്ഷണങ്ങള്‍ പ്രകടമാവുകയാണെങ്കില്‍ നിരീക്ഷണ കാലാവധി നീളും. നിലവില്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ്-19 പോസിറ്റീവ് കേസുകളെല്ലാം വിമാനയാത്ര കഴിഞ്ഞു വന്നവരാണ്.
വിമാനങ്ങളില്‍ ഇവരുമായി ഹൈ റിസ്ക് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട മറ്റു വ്യക്തികള്‍, കുടുംബാംഗങ്ങള്‍, മറ്റു പരിചയക്കാര് എന്നിവരുടെയെല്ലാം നിരീക്ഷണ കാലാവധി 28 ദിവസമായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് ജില്ലാ കണ്ട്രോള് സെല്‍ നമ്പറുകളില്‍ ബന്ധപ്പെടാം. ഫോണ്‍: 0497-2713437, 2700194.
Keywords: Fake message against doctor ; Police have filed a case and started investigating, Kannur, News, Health, Health & Fitness, Doctor, Police, Complaint, Case, Probe, Kerala.

Powered by Info News For You

Comments
Post a Comment