കൊവിഡ് ബാധയുണ്ടോ എന്ന് സംശയം; വീട്ടുകാരുമായി അകന്ന് ലോഡ്ജില്‍ കഴിഞ്ഞിരുന്ന ആള്‍ മരിച്ചനിലയില്‍
തിരുവനന്തപുരം: (www.kvartha.com 07.04.2020) വീട്ടുകാരുമായി അകന്ന് കഴക്കൂട്ടത്ത് ലോഡ്ജില്‍ താമസിച്ചുവന്നിരുന്ന ആളെ മരിച്ച നിലയില്‍ കണ്ടെത്തി. കഴക്കൂട്ടം സ്വദേശി രാധാകൃഷ്ണനാണ്(45) മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് ഇയാള്‍ താമസിക്കുന്ന മുറിയില്‍ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി ഇയാള്‍ക്ക് ശ്വാസം മുട്ടലും അസ്വസ്ഥതകളുമുണ്ടായിരുന്നതായി ചിലര്‍ വെളിപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് കൊവിഡ് ബാധയാണോ മരണകാരണമെന്ന സംശയം പരിഭ്രാന്തിക്ക് ഇടയാക്കി.
തുടര്‍ന്ന് പൊലീസെത്തി ആരോഗ്യവകുപ്പിന്റെ ആംബുലന്‍സ് വരുത്തി സുരക്ഷാനടപടികള്‍ പാലിച്ചശേഷമാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്. വിവരമറിഞ്ഞ് ആരോഗ്യ പ്രവര്‍ത്തകരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: Covid doubt; man found dead in Kazhakuttam lodge, Thiruvananthapuram, News, Dead Body, Medical College, Police, Protection, Health, Health & Fitness, Kerala.

Powered by Info News For You

Comments
Post a Comment