തെലങ്കാനയില്‍ വാഹന പരിശോധനക്ക് ആര്‍ എസ്എസ് വളണ്ടിയര്‍മാര്‍; രൂക്ഷ വിമര്‍ശനവുമായി സമൂഹ മാധ്യമങ്ങൾ, ഒടുക്കം വിശദീകരണവുമായി പൊലിസ്
ഹൈദരാബാദ്: (www.kvartha.com 12.04.2020) ലോക്ക് ഡൗണിന്റെ ഭാഗമായുള്ള വാഹന പരിശോധനക്ക് ആര്‍ എസ് എസ് വളണ്ടിയര്‍മാര്‍. ചട്ടം ലംഘിച്ചും നിയമത്തെ പരിഹസിച്ചുമുള്ള ആർ എസ് എസ് പരിശോധന സമൂഹ മാധ്യമങ്ങളിൽ വിവാദമായതോടെ വിശദീകരണവുമായി തെലങ്കാന പോലീസ് രംഗത്തെത്തി. യദാദ്രി ഭുവനഗിരി ജില്ലാ ചെക്ക്‌പോസ്റ്റിലാണ് നിയമം കയ്യിലെടുത്ത് വാഹന പരിശോധനക്ക് ആര്‍ എസ് എസ് വളണ്ടിയര്‍മാര്‍ രംഗത്തുവന്നത്. ലോക്ക് ഡൗൺ ചട്ടങ്ങൾ പാലിക്കാതെയായിരുന്നു ഈ പരിശോധനയും. നിയമം കയ്യിലെടുക്കുക കൂടി ചെയ്ത ഈ പ്രവൃത്തിയില്‍ തെലങ്കാന പോലീസും പ്രതിക്കൂട്ടിലായി. സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് നിൽക്കക്കള്ളിയില്ലാതെ വിശദീകരണവുമായി പോലീസ് രംഗത്തുവന്നത്.
കഴിഞ്ഞ ദിവസമാണ് തെലങ്കാനയിലെ ചിലയിടങ്ങളില്‍ പ്രവര്‍ത്തകര്‍ വാഹന പരിശോധന നടത്തുന്ന ദൃശ്യങ്ങള്‍ ആർ എസ് എസ് ട്വിറ്റര്‍ വഴി പുറത്തു വിട്ടത്. യൂണിഫോമില്‍ കുറുവടിയുമേന്തിയായിരുന്നു പരിശോധന. ഫ്രണ്ട്‌സ് ഓഫ് ആര്‍ എസ് എസ് എന്ന ഐഡിയില്‍ നിന്ന് വളണ്ടിയര്‍മാര്‍ പൊലിസിനെ സഹായിക്കുന്നു എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. യദാദ്രി ഭുവനഗിരി ജില്ലാ ചെക്ക്‌പോസ്റ്റില്‍ നിന്നുള്ളതായിരുന്നു ദൃശ്യങ്ങള്‍. പത്തോളം വരുന്ന ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ യാത്രക്കാരെ തടഞ്ഞു നിര്‍ത്തി തിരിച്ചറിയൽ കാർഡും ലൈസന്‍സും ആവശ്യപ്പെടുകയായിരുന്നു. സ്വന്തം യൂണിഫോമില്‍ കുറുവടിയും മാസ്‌കും ധരിച്ചാണ് ഇവരുടെ നിൽപ്പ്. വിമര്‍ശനം രൂക്ഷമായതോടെ തെലങ്കാന പൊലിസ് വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു.
ലോക്ക് ഡൗണിന്റെ ഭാഗമായുള്ള വാഹന പരിശോധനയ്ക്ക് മറ്റാരെയും ഏല്‍പ്പിച്ചിട്ടില്ല എന്ന് രചകോണ്ട പൊലിസ് കമ്മിഷണര്‍ മഹേഷ് ഭാഗവത് പറഞ്ഞു. 'ആര്‍ എസ് എസ് യൂനിഫോമിട്ട് ചിലര്‍ വാഹന പരിശോധ നടത്തുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അത് ഞങ്ങളുടെ പണിയാണ്. ഞങ്ങള്‍ അത് ആരേയും ഏല്‍പിച്ചിട്ടില്ല. ഞങ്ങള്‍ തന്നെ ചെയ്തു കൊള്ളാം'- ഭാഗവത് വിശദീകരണത്തിൽ അറിയിച്ചു. വെള്ളിയാഴ്ച മുതല്‍ ചെക്ക് പോയിന്റില്‍ ആര്‍ എസ് എസ് വളണ്ടിയര്‍മാര്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Summary: Images of lathi- wielding RSS workers checking vehicles in Telangana ignites row

Powered by Info News For You

Comments
Post a Comment