കൊടുങ്കാറ്റില്‍ ആന പറക്കുമ്പോള്‍ കണ്ണൂരില്‍ നടക്കുന്നത് ആടിനെ തെരയുന്ന പരിപാടി; മേയര്‍ക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തിന് അനുമതി നല്‍കിയ കലക്ടര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം
കണ്ണൂര്‍: (www.kvartha.com 04.04.2020) കൊടുങ്കാറ്റില്‍ ആന പറക്കുമ്പോള്‍ ആടിനെ തെരയുന്ന പരിപാടിയാണ് ഇപ്പോള്‍ കണ്ണൂരില്‍ നടക്കുന്നത്. കൊവിഡ് വൈറസ് സൃഷ്ടിക്കുന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ രാജ്യമൊന്നാകെ അണിനിരക്കുമ്പോള്‍ കണ്ണൂര്‍ കോര്‍പറേഷനില്‍ ഏപ്രില്‍ 15 ന് മേയര്‍ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ കലക്ടര്‍ അനുമതി നല്‍കിയത് വിവാദത്തിന് തീ കൊളുത്തിയിരിക്കുകയാണ്.
Keywords: Congress against district collector over Kannur mayor issues, Kannur, News, Politics, Trending, District Collector, Criticism, CPM, UDF, Notice, Kerala.
ലോക് ഡൗണ്‍ അവസാനിക്കുന്നതിന്റെ പിറ്റേ ദിവസം വിഷുദിനത്തിലാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുക. എന്നാല്‍ രാജ്യമാകെ കൊവിഡ് 19 പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ കോര്‍പറേഷനില്‍ മേയര്‍ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ അനുമതി നല്‍കിയതില്‍ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ ജനങ്ങളൊന്നാകെ ജാഗ്രതാ പൂര്‍ണമായ ഇടപെടല്‍ നടത്തി കൊണ്ടിരിക്കുന്ന സമയത്ത് ജില്ലാ ഭരണാധികാരിയായ കലക്ടര്‍ കോര്‍പറേഷന്‍ മേയറുടെ അവിശ്വാസ നോട്ടീസ് സ്വീകരിച്ചത് അനുചിതമായ നടപടിയാണെന്നും കോര്‍പറേഷന്‍ ഭരണ സംവിധാനത്തെ ദുര്‍ബലപ്പെടുത്താന്‍ ലോക് ഡൗണ്‍ സമയത്ത് പരിശ്രമിക്കുന്നതിന് ജില്ലാ കലക്ടര്‍ കൂട്ട് നില്ക്കുന്നത് ശരിയായ നടപടിയാണോ എന്ന് പരിശോധിക്കണമെന്നും സതീശന്‍ പാച്ചേനി പറഞ്ഞു.
ജനാധിപത്യ ഭരണ സംവിധാനത്തില്‍ കാര്യനിര്‍വഹണ സമിതിയുടെ ഇടപെടലുകള്‍ നാടിന് ഗുണകരവും ഫലപ്രദവുമല്ലെങ്കില്‍ ദുരിതമനുഭവിക്കേണ്ടത് ജനങ്ങളാണെന്ന ബോധം കലക്ടര്‍ക്ക് ഉണ്ടാവേണ്ടതാണ്.
രാഷ്ട്രീയവും രാഷ്ട്രീയ പ്രവര്‍ത്തനവും ജനനന്മയ്ക്ക് വേണ്ടി ഉള്ളതാണെന്ന തിരിച്ചറിവ് പോലും നഷ്ടപ്പെട്ട രൂപത്തിലുള്ളതാണ് കോര്‍പറേഷന്‍ മേയര്‍ക്കെതിരെ ലോക് ഡൗണ്‍ സമയത്ത് അവിശ്വാസത്തിന് നോട്ടീസ് നല്കിയ സി പി എം സമീപനം.
അധികാരത്തിന് വേണ്ടി സമനില തെറ്റി നടക്കുന്നതിന്റെ വെപ്രാളമായിട്ടേ ഇത്തരം സ്ഥലകാലബോധമില്ലാത്ത രീതികളെ നോക്കി കാണാന്‍ ജനങ്ങള്‍ക്ക് സാധിക്കുകയുള്ളൂ. കേവലം വിരലിലെണ്ണാവുന്ന ദിവസങ്ങളുള്ള ലോക് ഡൗണ്‍ പൂര്‍ത്തിയാകുന്ന സമയം വരെ കാത്തിരിക്കാനുള്ള സാമാന്യ ജനാധിപത്യപരമായ ധാര്‍മിക ചിന്ത പോലും സിപിഎമ്മിന് നഷ്ടപ്പെട്ടു എന്നുള്ളതാണ് നോട്ടീസ് നല്കിയ നടപടിയില്‍ നിന്നും വ്യക്തമാകുന്നത്.
ലോക്ഡൗണ്‍ കാലത്തും അധികാരത്തിനു വേണ്ടി ആര്‍ത്തി പിടിച്ച മനസ്സുമായി വെപ്രാളപ്പെട്ട് സിപിഎം പ്രവര്‍ത്തിക്കുന്ന കാഴ്ച പൊതുരംഗത്തെയാകെ മലീമസമാക്കുന്ന സമീപനമായിപ്പോയി എന്നും ഇത്തരം കാര്യങ്ങള്‍ക്ക് തത്വദീക്ഷയില്ലാതെ ജില്ലാ കലക്ടര്‍ കുടപിടിച്ചത് ശരിയായ നടപടിയായില്ലെന്നും ഡി സി സി പ്രസിഡന്റ് സതീശന്‍ പാച്ചേനി പ്രസ്താവനയില്‍ ആരോപിച്ചു.
കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ ജനങ്ങളൊന്നാകെ ജാഗ്രതാ പൂര്‍ണമായ ഇടപെടല്‍ നടത്തി കൊണ്ടിരിക്കുന്ന സമയത്ത് ജില്ലാ ഭരണാധികാരിയായ കലക്ടര്‍ കോര്‍പറേഷന്‍ മേയറുടെ അവിശ്വാസ നോട്ടീസ് സ്വീകരിച്ചത് അനുചിതമായ നടപടിയാണെന്നും കോര്‍പറേഷന്‍ ഭരണ സംവിധാനത്തെ ദുര്‍ബലപ്പെടുത്താന്‍ ലോക് ഡൗണ്‍ സമയത്ത് പരിശ്രമിക്കുന്നതിന് ജില്ലാ കലക്ടര്‍ കൂട്ട് നില്ക്കുന്നത് ശരിയായ നടപടിയാണോ എന്ന് പരിശോധിക്കണമെന്നും സതീശന്‍ പാച്ചേനി പറഞ്ഞു.
ജനാധിപത്യ ഭരണ സംവിധാനത്തില്‍ കാര്യനിര്‍വഹണ സമിതിയുടെ ഇടപെടലുകള്‍ നാടിന് ഗുണകരവും ഫലപ്രദവുമല്ലെങ്കില്‍ ദുരിതമനുഭവിക്കേണ്ടത് ജനങ്ങളാണെന്ന ബോധം കലക്ടര്‍ക്ക് ഉണ്ടാവേണ്ടതാണ്.
രാഷ്ട്രീയവും രാഷ്ട്രീയ പ്രവര്‍ത്തനവും ജനനന്മയ്ക്ക് വേണ്ടി ഉള്ളതാണെന്ന തിരിച്ചറിവ് പോലും നഷ്ടപ്പെട്ട രൂപത്തിലുള്ളതാണ് കോര്‍പറേഷന്‍ മേയര്‍ക്കെതിരെ ലോക് ഡൗണ്‍ സമയത്ത് അവിശ്വാസത്തിന് നോട്ടീസ് നല്കിയ സി പി എം സമീപനം.
അധികാരത്തിന് വേണ്ടി സമനില തെറ്റി നടക്കുന്നതിന്റെ വെപ്രാളമായിട്ടേ ഇത്തരം സ്ഥലകാലബോധമില്ലാത്ത രീതികളെ നോക്കി കാണാന്‍ ജനങ്ങള്‍ക്ക് സാധിക്കുകയുള്ളൂ. കേവലം വിരലിലെണ്ണാവുന്ന ദിവസങ്ങളുള്ള ലോക് ഡൗണ്‍ പൂര്‍ത്തിയാകുന്ന സമയം വരെ കാത്തിരിക്കാനുള്ള സാമാന്യ ജനാധിപത്യപരമായ ധാര്‍മിക ചിന്ത പോലും സിപിഎമ്മിന് നഷ്ടപ്പെട്ടു എന്നുള്ളതാണ് നോട്ടീസ് നല്കിയ നടപടിയില്‍ നിന്നും വ്യക്തമാകുന്നത്.
ലോക്ഡൗണ്‍ കാലത്തും അധികാരത്തിനു വേണ്ടി ആര്‍ത്തി പിടിച്ച മനസ്സുമായി വെപ്രാളപ്പെട്ട് സിപിഎം പ്രവര്‍ത്തിക്കുന്ന കാഴ്ച പൊതുരംഗത്തെയാകെ മലീമസമാക്കുന്ന സമീപനമായിപ്പോയി എന്നും ഇത്തരം കാര്യങ്ങള്‍ക്ക് തത്വദീക്ഷയില്ലാതെ ജില്ലാ കലക്ടര്‍ കുടപിടിച്ചത് ശരിയായ നടപടിയായില്ലെന്നും ഡി സി സി പ്രസിഡന്റ് സതീശന്‍ പാച്ചേനി പ്രസ്താവനയില്‍ ആരോപിച്ചു.
Keywords: Congress against district collector over Kannur mayor issues, Kannur, News, Politics, Trending, District Collector, Criticism, CPM, UDF, Notice, Kerala.
Powered by Info News For You

Comments
Post a Comment