യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിതാവ് ആനന്ദ് സിംഗ് ബിഷ്ത് അന്തരിച്ചു; വൃക്ക, കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

ന്യൂഡെല്‍ഹി: (www.kvartha.com 20.04.2020) യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിതാവ് ആനന്ദ് സിംഗ് ബിഷ്ത് അന്തരിച്ചു. തിങ്കളാഴ്ച രാവിലെ 10.44 മണിയോടെയായിരുന്നു അന്ത്യം. ഡെല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. മാര്‍ച്ച് 15ന് ആയിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു.

UP CM Yogi Adityanath's father Anand Singh Bisht dies at AIIMS, Delhi, New Delhi, News, Obituary, Dead, hospital, Treatment, Yogi Adityanath, Father, National.

വൃക്ക, കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഗ്യാസ്‌ട്രോളജി വകുപ്പിന് കീഴിലുള്ള ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഞായറാഴ്ച നില ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. അദ്ദേഹത്തെ ഡയാലിസിസിന് വിധേയനാക്കിയെങ്കിലും പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആനന്ദ് സിംഗ് ബിഷ്ത് ഫോറസ്റ്റ് റേഞ്ചറായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Keywords: UP CM Yogi Adityanath's father Anand Singh Bisht dies at AIIMS, Delhi, New Delhi, News, Obituary, Dead, hospital, Treatment, Yogi Adityanath, Father, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?