ക്വാറന്റൈന്‍ കിടക്കയില്‍ തസ്ലീമിന്റെ മാസ്‌ക്ക് നിര്‍മാണം: കയ്യടിക്കാം.. ഈ കാസര്‍കോടന്‍ മാതൃകക്ക്


കാസര്‍കോട് (www.evisionnews.co): ഇതൊരു മാതൃകയാണ്. ഒരു കാസര്‍കോടന്‍ ക്വാറന്റൈന്‍ മാതൃക. ദുബൈയില്‍ വ്യവസായിയായ തസ്ലീം പള്ളങ്കോട് ദുബൈയില്‍ നിന്ന് നാട്ടിലെത്തിയിട്ടു ഒരു മാസത്തില്‍ കൂടുതലായി. ഈ ഒരുമാസം കൊണ്ട് അദ്ദേഹം സ്വന്തം വീട്ടിനുള്ളില്‍ ഉണ്ടാക്കിയത് 100ല്‍ കൂടുതല്‍ മാസ്‌കുകളാണ്. ക്വാറന്റൈനില്‍ കഴിയാന്‍ പഞ്ചായത്ത് നിര്‍ദേശിച്ചിട്ടും പുറത്തിറങ്ങി നടക്കുന്നവര്‍ക്ക് ഇയാള്‍ ഒരു നല്ല പാഠമാണ് കാണിച്ചുതരുന്നത്. തസ്്‌ലിം നിര്‍മിച്ച നൂറു മാസ്‌കുകള്‍ ദേലംപാടി പഞ്ചായത്ത് വൈറ്റ് ഗാര്‍ഡിന് കൈമാറി. വൈറ്റ് ഗാര്‍ഡിന് വേണ്ടി എംഎസ്എഫ് മുന്‍ കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോട് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഷബീര്‍ സികെയുടെയും വൈറ്റ് ഗാര്‍ഡിന്റെ സാനിധ്യത്തില്‍ മാസ്‌കുകള്‍ ഏറ്റുവാങ്ങി.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?