അംബേദ്കറുടെ ജനാധിപത്യ വിചാരങ്ങള്‍
14.04.2020 മഹാനായ ബി ആര്‍ അംബേദ്കറുടെ 129-ാമത് ജയന്തി
യു സി രാമന്‍
(www.kvartha.com 14.04.2020) മഹാനായ ബി ആര്‍ അംബേദ്കറുടെ 129-ാമത് ജന്മദിനാചരണദിനമാണ് ഇന്ന്. ഈ കൊറോണ കാലം തുടങ്ങുന്നതിന് തൊട്ടുമുമ്പുവരെയുള്ള ദിനം വരെ ഇന്ത്യയുടെ കാമ്പസുകളിലും തെരുവുകളിലുമടക്കം സകലയിടങ്ങളിലും മുഴങ്ങിക്കേട്ടതും ഉയര്‍ത്തിപ്പിടിക്കപ്പെട്ടതും ചര്‍ച്ചചെയ്യപ്പെട്ടതും ബാബാ സാഹെബ് അംബേദ്കറും അദ്ദേഹത്തിന്റെ മുദ്രാവാക്യങ്ങളും നിലപാടുകളുമായിരുന്നു. സമത്വമെന്ന ആശയത്തിനായി ഒരു പുരുഷായുസ്സു മുഴുവന്‍ പ്രയത്‌നിച്ച ആ മഹാനുഭാവന്‍ ഭാരതത്തിനു സമ്മാനിച്ച ഭരണഘടനയെ പൂര്‍ണമായും ഹനിച്ച് മതാടിസ്ഥാനത്തിലുള്ള പൗരത്വം എന്ന ആശയത്തെ പ്രാവര്‍ത്തികമാക്കാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ തുടക്കമെന്ന നിലയില്‍ കിരാതമായ പൗരത്വനിയമ ഭേദഗതി പാര്‍ലമെന്റില്‍ പാസാക്കിയത് ഇക്കഴിഞ്ഞ ഡിസംബര്‍ 12നാണ്.
ജനാധിപത്യം ഭൂരിപക്ഷഹിതമല്ല എന്നും സമത്വത്തിന്റെ മറ്റൊരു പേരാണെന്നും ജനാധിപത്യത്തെ മൗലികമായി തന്നെ പുനര്‍നിര്‍വചിച്ച ഭരണഘടന ശില്‍പിക്ക് മറ്റെന്നത്തേക്കാളും ഏറെ പ്രസക്തിയുണ്ട് ഇന്ന്. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത് കലാലയങ്ങളില്‍നിന്നാണ് എന്നതാവാം സമരത്തിന്റെ പ്രധാന മുദ്രാവാക്യവും പ്രചോദന കേന്ദ്രവും അംബേദ്കറാവാന്‍ പ്രധാന കാരണം. എന്നുമെന്നും കലാലയ പ്രക്ഷോഭങ്ങള്‍ക്ക് അംബേദ്കറുടെ ആശയങ്ങള്‍ വലിയ ആവേശമായും പ്രചോദനമായും വര്‍ത്തിച്ചിട്ടുണ്ട്.
അഭ്യസിക്കൂ, പ്രതിഷേധിക്കൂ, സംഘടിക്കൂ എന്ന അംബേദ്കര്‍ സന്ദേശം എല്ലാ കാലത്തും സര്‍വകലാശാലകളിലെ രക്തധമനികളിലൂടെ ആഴത്തിലാഴ്ന്നിറങ്ങിയതാണ്. ഇന്ത്യയിലെ മാത്രമല്ല, വിദേശ സര്‍വകലാശാലകളിലും വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളില്‍ അംബേദ്കറുടെ സന്ദേശങ്ങള്‍ പലപ്പോഴും പ്രചോദനമാകുന്നത് കാണാം. വിവിധ സംസ്‌കാരങ്ങളും ഭാഷകളും ജീവിത രീതികളും വിശ്വാസാചാരങ്ങളും തുടങ്ങി ബഹുസ്വരത നിറഞ്ഞ ഒരു ജനനിബിഡ ദേശത്തെ ഇന്ത്യ എന്ന ഒറ്റച്ചരടില്‍ കൂട്ടിക്കെട്ടിയ ദേശീയ പ്രസ്ഥാനത്തിന് അവരെയെല്ലാം ഉള്‍ക്കൊണ്ട് ഒരു ഭരണഘടനയും നിയമസംഹിതയും തയാറാക്കുന്ന സമിതിക്ക് നേതൃത്വം കൊടുക്കാന്‍ കിട്ടിയത് ലോകത്തുതന്നെ അത്യപൂര്‍വമായ കഴിവുകള്‍ക്കുടമയായ ഡോ. അംബേദ്കറെയായിരുന്നു എന്നത് ഇന്ത്യന്‍ ജനതയുടെ സുകൃതമായി കാണണം.
ദലിതന്‍ മലം ചുമക്കുന്നത് മുജ്ജന്മ പാപത്തിന്റെ പേരിലാണ് എന്നു മഹത്തുക്കള്‍വരെ വിശ്വസിക്കുകയും ചില സമയങ്ങളില്‍ പരസ്യമായി പറയുകയും ചെയ്യുന്ന കാലത്താണ് ഇത്തരമൊരു പ്രധാന ഉത്തരവാദിത്തം അംബേദ്കറിനു കൈവന്നത് എന്നത് മനസിലാക്കേണ്ടതുണ്ട്. ജാതി തീവ്രതയുടെ ആ സമയത്താണ് ജനാധിപത്യത്തെ സാഹോദര്യമെന്ന മൂല്യവുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കണമെന്ന്
അംബേദ്കര്‍ പറയുന്നത്.
മറ്റൊരാളിലേക്ക് ഉന്മുഖമായിരിക്കാന്‍ ശേഷിയും സന്നദ്ധതയുമുള്ള വ്യക്തിയിലാണ് ജനാധിപത്യം യഥാര്‍ഥത്തില്‍ പ്രവര്‍ത്തിക്കുക. അതായത് ശ്രീനാരായണ ഗുരു പറഞ്ഞ അപരപ്രിയത്വം ആത്മത്തിനടിസ്ഥാനമാവുമ്പോഴാണ് വ്യക്തി തന്നെത്തന്നെ ഭേദിക്കുന്നത് എന്ന വാചകത്തിലേതു പോലെ അന്യന്റെ വേവലാതികള്‍ തന്റെയും വേവലാതിയാവുമ്പോള്‍ അഥവാ എല്ലാവര്‍ക്കും വേണ്ടി എല്ലാവരും പ്രവര്‍ത്തിക്കുമ്പോഴാണ് ജനാധിപത്യം പുലരുന്നത്. ജനാധിപത്യത്തെ അംബേദ്കര്‍ വിവിധ ഘട്ടങ്ങളില്‍ വിവിധ രീതികളില്‍ വിവരിച്ചു.
''ജനാധിപത്യം സര്‍ക്കാര്‍ രൂപീകരണമല്ല, സഹജീവിതവും പരസ്പര ചര്‍ച്ചകളും സഹജീവികളോടുള്ള ബഹുമാനവും അവരോടുള്ള കരുതലുമാണ്''. ''രക്തചൊരിച്ചിലേതുമില്ലാതെ ജനതയുടെ സാമ്പത്തിക സാമൂഹിക ജീവിതക്രമങ്ങളില്‍ വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ കൊണ്ടുവരാന്‍ കഴിയുന്ന സമ്പ്രദായവും ഭരണകൂട രൂപവുമാണ് ജനാധിപത്യം''.
''ജനാധിപത്യം രാഷട്രീയ പ്രയോഗ രൂപം ആയിരിക്കെ തന്നെ അതൊരു ആഴത്തിലുള്ള നൈതിക രൂപവുമാണ്''.
രാഷ്ട്രീയ ജനാധിപത്യം, സാമൂഹിക ജനാധിപത്യം, സാമ്പത്തിക ജനാധിപത്യം -ഇത് മൂന്നും കൂടിച്ചേര്‍ന്നാല്‍ ആണ് ജനാധിപത്യമാവുന്നതെന്നും ഏതെങ്കിലും ഒന്നിനെ മാറ്റി നിര്‍ത്തിയാല്‍ ജനാധിപത്യം തന്നെ റദ്ദു ചെയ്യപ്പെടുമെന്നും അദ്ദേഹം തറപ്പിച്ചു പറയുന്നു. അംബേദ്കറുടെ അഭിപ്രായത്തില്‍ ജനാധിപത്യത്തിന്റെ പൂര്‍ണ സംസ്ഥാപനത്തിന് എവിടെയും പ്രകടമായ അസമത്വം കാണാന്‍ പാടില്ല, അത്തരമൊരവസ്ഥ സമൂഹത്തില്‍ നാളിതുവരെ സാധ്യമായിട്ടില്ലെന്നു മാത്രമല്ല, നവോത്ഥാന കേരളത്തില്‍ പോലും ഭാഷാശൈലിയിലും കലയിലും വസ്ത്രധാരണത്തിലുമെല്ലാം ഭരണകൂടത്തിന്റെ അല്ലെങ്കില്‍ പൊതുബോധത്തിന്റെ ധാരണയില്‍ അസമത്വം പ്രകടമാണ്.
സോപാനസംഗീതത്തെ ശുദ്ധസംഗീതമായി കാണുന്ന സവര്‍ണ പൊതുബോധം ഒരിക്കലും മാപ്പിളപ്പാട്ടിനെയോ നാടന്‍പാട്ടുകളെയോ ഒരിക്കലും ശുദ്ധസംഗീതമായി കാണാന്‍ തയാറാവില്ലല്ലോ. തുടിയെയും തപ്പിനെയുമൊന്നും സാധാരണ സംഗീതോപകരണമായി പോലും കാണുന്നില്ല. സവര്‍ണന്റെ മലയാളം ശുദ്ധമലയാളമാവുന്നതും അല്ലാത്തത് വാമൊഴി മാത്രമാകുന്നതും അതിനാലാണ്. അതുപോലെ ഏതൊരു ജനാധിപത്യ സംവിധാനത്തിനും പ്രതിപക്ഷം അനിവാര്യമാണ്. അതായത് ഭരണകക്ഷിേെയപ്പാലെ തന്നെ ജനാധിപത്യത്തില്‍ സുപ്രധാനമായ ഒരു ഘടകമാണ് പ്രതിപക്ഷവും.
പ്രതിപക്ഷത്തെ ദുര്‍ബലമായി ചിത്രീകരിക്കാന്‍ രാജ്യത്ത് ഫാഷിസം തന്നെ ശ്രമിക്കുമ്പോള്‍, ഒരു ഭാഗത്ത് ജുഡീഷ്യറിയെ വരുതിയിലാക്കാനും ശ്രമം നടക്കുന്നു, നിയമത്തിലും ഭരണത്തിലുമുള്ള തുല്യതയാണ് മറ്റൊന്ന്, പൗരത്വ വിഷയത്തില്‍ പോലും തുല്യനീതിയില്ലാത്ത കാലത്ത് അതിലേറെയൊന്നും പറയേണ്ട. അത് പോലെ തന്നെ ഭരണഘടനാപരമായ ധാര്‍മിക പരിപാലനവും ധാര്‍മികക്രമം അഥവാ മതം/വ്യക്തി ഇച്ഛപരമല്ലാത്ത പൊതു മനസ്സാക്ഷി നിലനിര്‍ത്തിയുള്ള അവസ്ഥയാണ് വേണ്ടതെന്നുകൂടി അംബേദ്കര്‍ പറഞ്ഞുവെക്കുന്നു.
(ഇന്ത്യന്‍ യൂണിയന്‍ ദലിത് ലീഗ് സംസ്ഥാന പ്രസിഡന്റും മുന്‍ എംഎല്‍എയുമാണ് ലേഖകന്‍)
Keywords: Article, Kerala, Dr. B R Ambedkar, Jayanti, U C Raman, B R Ambedkar jayanti

Powered by Info News For You

Comments
Post a Comment