അനാവശ്യമായി പുറത്തിറങ്ങി കറങ്ങുന്നവരെ പോലീസ് സ്‌നേഹപൂര്‍വം അരികിലേക്ക് വിളിക്കും, വിവരങ്ങള്‍ അന്വേഷിച്ച ശേഷം തൊട്ടടുത്തുള്ള വലിയ സ്‌ക്രീനിനരികിലേക്ക് കൂട്ടിക്കൊണ്ടുപോയി വീഡിയോ കാണിച്ചു കൊടുക്കും; ഇതൊരു വ്യത്യസ്തമായ ലോക്ക് ഡൗണ്‍ പിഴ

മലപ്പുറം: (https://ift.tt/2xoHYCj) അനാവശ്യമായി പുറത്തിറങ്ങി കറങ്ങുന്നവരെ പോലീസ് സ്‌നേഹപൂര്‍വം അരികിലേക്ക് വിളിക്കും, വിവരങ്ങള്‍ അന്വേഷിച്ച ശേഷം തൊട്ടടുത്തുള്ള വലിയ സ്‌ക്രീനിനരികിലേക്ക് കൂട്ടിക്കൊണ്ടുപോയി വീഡിയോ കാണിച്ചു കൊടുക്കും. മലപ്പുറം പോലീസിന്റെ വ്യത്യസ്തമായ ലോക്ക് ഡൗണ്‍ പിഴ. കോവിഡ് 19 എന്ന ലോക ഭീഷണിയെന്താണെന്ന് വെളിവാക്കുന്ന വീഡിയോകളാണ് കാണിച്ചുകൊടുക്കുക. വിഷയത്തിന്റെ ഗൗരവം പൂര്‍ണമായും മനസിലാക്കിക്കഴിയുമ്പോള്‍ കറങ്ങി നടന്നയാള്‍ക്ക് പിഴയൊടുക്കി രസീതും കൈപ്പറ്റി വീട്ടിലേക്കു മടങ്ങാം.

News, Kerala, Malappuram, Police, Lockdown, Video, Punishment, Different Punishment by Malappuram Police

വ്യത്യസ്തമായ ഈ പദ്ധതി മലപ്പുറം കുന്നുമ്മലില്‍ ഡി വൈ എസ് പി ജലീല്‍ തോട്ടത്തില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലീസ് മേധാവി യു അബ്ദുല്‍ കരീമിന്റെ നിര്‍ദേശ പ്രകാരം മലപ്പുറം സി ഐ എ പ്രേംജിത്, എസ് ഐ സംഗീത് പുനത്തില്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍ദ്ദേശ ലംഘകര്‍ക്കുള്ള വീഡിയോ തയ്യാറാക്കിയത്. കോവിഡിനെ തുടര്‍ന്ന് നിരോധനാജ്ഞയും ലോക് ഡൗണും നിലവില്‍ വന്നിട്ടും മതിയായ കാരണങ്ങളില്ലാതെ പുറത്തിറങ്ങുന്നവരെ കാര്യങ്ങള്‍ പറഞ്ഞു 'മനസ്സിലാക്കുകയാണ്' വീഡിയോ പ്രദര്‍ശനത്തിലൂടെ മലപ്പുറം പൊലീസ്.

അതേസമയം നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയില്‍ പോലീസ് 61 കേസുകള്‍ കൂടി ഇന്നലെ രജിസ്റ്റര്‍ ചെയ്തു. വിവിധ സ്റ്റേഷനുകളിലായി 74 പേരെ ഇന്നലെ അറസ്റ്റു ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു അബ്ദുള്‍ കരീം അറിയിച്ചു. നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറക്കിയ 52 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 1,456 ആയി. 1,936 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. ജില്ലയിലാകെ ഇതുവരെ 618 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

Keywords: News, Kerala, Malappuram, Police, Lockdown, Video, Punishment, Different Punishment by Malappuram Police


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?