കോവിഡ് ലോക് ഡൗണ്‍ ലംഘിച്ച് കണ്ണൂര്‍ ഡിഎഫ്ഒ തെലങ്കാനയിലേക്ക് മുങ്ങി
കണ്ണൂര്‍: (https://ift.tt/2V7eDUN) നിയമം പാലിക്കേണ്ട ഉന്നത ഉദ്യോഗസ്ഥര്‍ നിയമം ലംഘിക്കുമ്പോള്‍ നിയമപാലനത്തില്‍ ജനങ്ങള്‍ക്ക് സന്ദേഹമുയരുന്നു. കണ്ണൂരിലാണ് തലപ്പത്തുള്ള ഉദ്യോഗസ്ഥന്‍ നിയമ ലംഘനം നടത്തിയത്. മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്ന് സംഭവം വിവാദമായിരിക്കുകയാണ്. രാജ്യമാകെ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചാണ് കണ്ണൂര്‍ ജില്ലാ ഫോറസ്റ്റ് ഓഫിസര്‍(ഡിഎഫ്ഒ) കെ. ശ്രീനിവാസ് അനുമതിയില്ലാതെ സംസ്ഥാനം വിട്ടത്. കുടുംബസമേതം കാറിലാണ് സ്വന്തം നാടായ തെലങ്കാനയിലേക്ക് അദ്ദേഹം പോയതെന്ന് പറയുന്നു.
സര്‍ക്കാരിന്റെയോ മേലധികാരിയുടെയോ അനുമതിയില്ലാതെയാണ് ഡിഎഫ്ഒയുടെ നടപടിയെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. കോവിഡ് പടരുന്നതിന് മുന്‍പെ ഇദ്ദേഹം അവധിക്ക് അപേക്ഷിച്ചിരുന്നുവെങ്കിലും ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അനുവദിച്ചിരുന്നില്ല. സംഭവത്തില്‍ വനംവകുപ്പ് മേധാവിയോട് അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ വനംമന്ത്രി കെ രാജു അറിയിച്ചിട്ടുണ്ട്. റിപോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
നേരത്തേ, ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് കൊല്ലം സബ് കലക്ടര്‍ നാട്ടിലേക്ക് മുങ്ങിയത് ഏറെ വിവാദമായിരുന്നു. അനുമതിയില്ലാതെ സംസ്ഥാനം വിട്ട ഇദ്ദേഹത്തിനെതിരെ കേസെടുത്ത് സസ്പെന്റും ചെയ്തിരുന്നു. ഇതിനു ശേഷമാണ് മറ്റൊരു ഉന്നത ഉദ്യോഗസ്ഥന്‍ കൂടി നിയമം ലംഘിക്കുന്നത്.
Keywords: News, Kerala, Kannur, Telangana, Officer, Family, Minister, IFS officer violates lockdown instructions by leaving the stateസര്‍ക്കാരിന്റെയോ മേലധികാരിയുടെയോ അനുമതിയില്ലാതെയാണ് ഡിഎഫ്ഒയുടെ നടപടിയെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. കോവിഡ് പടരുന്നതിന് മുന്‍പെ ഇദ്ദേഹം അവധിക്ക് അപേക്ഷിച്ചിരുന്നുവെങ്കിലും ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അനുവദിച്ചിരുന്നില്ല. സംഭവത്തില്‍ വനംവകുപ്പ് മേധാവിയോട് അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ വനംമന്ത്രി കെ രാജു അറിയിച്ചിട്ടുണ്ട്. റിപോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
നേരത്തേ, ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് കൊല്ലം സബ് കലക്ടര്‍ നാട്ടിലേക്ക് മുങ്ങിയത് ഏറെ വിവാദമായിരുന്നു. അനുമതിയില്ലാതെ സംസ്ഥാനം വിട്ട ഇദ്ദേഹത്തിനെതിരെ കേസെടുത്ത് സസ്പെന്റും ചെയ്തിരുന്നു. ഇതിനു ശേഷമാണ് മറ്റൊരു ഉന്നത ഉദ്യോഗസ്ഥന്‍ കൂടി നിയമം ലംഘിക്കുന്നത്.
Powered by Info News For You

Comments
Post a Comment