ലോക് ഡൗണിനിടയില്‍ പ്രസവ വേദനയെ തുടര്‍ന്ന് യുവതി ബോട്ട് ക്ലിനിക്കില്‍ വെച്ച് ആണ്‍കുഞ്ഞിന് ജന്മം നല്‍കി
ഗുവഹാട്ടി: (https://ift.tt/2Y4JZhT) ലോക് ഡൗണിനിടയില്‍ അസമില്‍ ബോട്ട് ക്ലിനിക്കില്‍ വെച്ച് യുവതി കുഞ്ഞിന് ജന്മം നല്‍കി. ധേമാജി ജില്ലയിലെ ഉദയ്പൂര്‍ മെക്കാക്കി സപോരി പ്രദേശത്താണ് സംഭവം. പത്തൊമ്പതുകാരിയായ യുവതി ആണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്. അസം നാഷണല്‍ ഹെല്‍ത്ത് മിഷനാണ് സമൂഹമാധ്യമങ്ങളിലൂടെ സംഭവം പങ്കുവെച്ചത്.
പഖോരിഗുരി സപോരിയില്‍ ആരോഗ്യ ക്യാമ്പ് നടത്താനുള്ള യാത്രയിലായിരുന്നു ധാമാജി ബോട്ട് ക്ലിനിക്ക്. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഉദയ്പൂര്‍ മെക്കാക്കി സപോരിയിലേക്ക് പോകാന്‍ നിര്‍ദേശം ലഭിക്കുകയായിരുന്നു. അപ്പോഴേക്കും യുവതിക്ക് പ്രസവ വേദന തുടങ്ങിയിരുന്നു.
പിന്നീട് ആശുപത്രി പ്രദേശത്തുനിന്ന് അകലെയായതിനാല്‍ ബോട്ടില്‍ തന്നെ പ്രസവം നടത്താന്‍ ബോട്ട് ക്ലിനിക്കിന്റെ മെഡിക്കല്‍ ഓഫീസര്‍ തീരുമാനിക്കുകയായിരുന്നു. എല്ലാ ശുചിത്വ നടപടികളും പാലിച്ചാണ് പ്രസവം നടന്നതെന്നും ബോട്ട് വൃത്തിയാക്കിയതായും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതായും എന്‍എച്ച്എം പറഞ്ഞു.
Keywords: News, National, India, Lockdown, Pregnant Woman, Birth, boat, Health, Hospital, Woman delivers baby on boat in Assam's Dhemaji amid Covid-19 lockdownപഖോരിഗുരി സപോരിയില്‍ ആരോഗ്യ ക്യാമ്പ് നടത്താനുള്ള യാത്രയിലായിരുന്നു ധാമാജി ബോട്ട് ക്ലിനിക്ക്. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഉദയ്പൂര്‍ മെക്കാക്കി സപോരിയിലേക്ക് പോകാന്‍ നിര്‍ദേശം ലഭിക്കുകയായിരുന്നു. അപ്പോഴേക്കും യുവതിക്ക് പ്രസവ വേദന തുടങ്ങിയിരുന്നു.
പിന്നീട് ആശുപത്രി പ്രദേശത്തുനിന്ന് അകലെയായതിനാല്‍ ബോട്ടില്‍ തന്നെ പ്രസവം നടത്താന്‍ ബോട്ട് ക്ലിനിക്കിന്റെ മെഡിക്കല്‍ ഓഫീസര്‍ തീരുമാനിക്കുകയായിരുന്നു. എല്ലാ ശുചിത്വ നടപടികളും പാലിച്ചാണ് പ്രസവം നടന്നതെന്നും ബോട്ട് വൃത്തിയാക്കിയതായും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതായും എന്‍എച്ച്എം പറഞ്ഞു.
Powered by Info News For You

Comments
Post a Comment