അണുവിമുക്തമാക്കല്‍ ഫലമുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ കൊറോണവൈറസിനെ വേഗത്തില്‍ നശിപ്പിക്കുന്നു- യുഎസ് ശാസ്ത്രജ്ഞര്‍

വാഷിങ്ടണ്‍: (https://ift.tt/2S1kpGE) സൂര്യപ്രകാശം കൊറോണവൈറസിനെ വേഗത്തില്‍ നശിപ്പിക്കുമെന്ന് പുതിയ ഗവേഷണ ഫലം. ഉന്നത യുഎസ് ഉദ്യോഗസ്ഥനാണ് കണ്ടെത്തല്‍ പുറത്തുവിട്ടത്. എന്നാല്‍ ഇതുവരെ പരസ്യമാക്കിയിട്ടില്ലാത്ത പഠനറിപ്പോര്‍ട്ട് കൂടുതല്‍ വിലയിരുത്തലിനായി കൈമാറിയിരിക്കുകയാണ്.

'അള്‍ട്രാവയലറ്റ് രശ്മികള്‍ വൈറസുകളില്‍ ആഘാതം സൃഷ്ടിക്കുന്നതായി സര്‍ക്കാര്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. വേനല്‍ക്കാലത്ത് വൈറസിന്റെ വ്യാപനം തടയുന്നത് എളുപ്പമാക്കുമെന്ന് കരുതുന്നു. ഇതുവരെയുള്ള ഏറ്റവും ശ്രദ്ധേയമായ നിരീക്ഷണമാണത്. സൂര്യപ്രകാശം വൈറസിനെ ഉപതരിലത്തിലും വായുവിലും നശിപ്പിക്കുമെന്നതാണ് കണ്ടെത്തല്‍. താപനിലയും ഈര്‍പ്പവും വര്‍ദ്ധിക്കുന്നത് വൈറസിന് പൊതുവെ അനുകൂലഘടകമല്ല' യുഎസ് ആഭ്യന്തര സുരക്ഷാ സെക്രട്ടറിയുടെ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവ് വില്യം ബ്രയാന്‍ വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

News, World, America, Washington, Study, Report, Researchers, Virus, Sunlight Destroys Coronavirus Quickly, Say US Scientisst

അള്‍ട്രാവയലറ്റ് പ്രകാശത്തിന് അണുവിമുക്തമാക്കല്‍ ഫലമുണ്ടെന്ന് നേരത്തെയുള്ള കണ്ടെത്തലാണ്. കാരണം വികിരണം വൈറസിന്റെ ജനിതക വസ്തുക്കളെയും അവയുടെ തനിപ്പകര്‍പ്പിനെയും നശിപ്പിക്കുന്നു.

എങ്കിലും, പരീക്ഷണത്തില്‍ ഉപയോഗിച്ച അള്‍ട്രാവയലറ്റ് പ്രകാശത്തിന്റെ തീവ്രതയും തരംഗദൈര്‍ഘ്യവും എന്താണെന്നും ഇത് വേനല്‍ക്കാലത്തുള്ള പ്രകൃതിദത്ത പ്രകാശത്തിന് ഒപ്പമെത്തുന്നുണ്ടോയെന്നുമുള്ള ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
 
Keywords: News, World, America, Washington, Study, Report, Researchers, Virus, Sunlight Destroys Coronavirus Quickly, Say US Scientisst


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?