സൗദിയില്‍ കര്‍ഫ്യൂ നടപ്പാക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊന്നു; യുവാവ് അറസ്റ്റില്‍

റിയാദ്: (www.kvartha.com 06.04.2020) സൗദിയില്‍ കര്‍ഫ്യൂ നടപ്പാക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊന്ന യുവാവ് അറസ്റ്റില്‍. 23 വയസുകാരനാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 11 മണിക്ക് റിയാദിലായിരുന്നു സംഭവം. കര്‍ഫ്യൂ നടപ്പാക്കുന്നതിന്റെ ഭാഗമായി ചെക്ക് പോയിന്റില്‍ ജോലി ചെയ്യുകയായിരുന്ന രണ്ട് പൊലീസുകാരെയാണ് അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചത്.

അപകടത്തില്‍ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍ ഹാനി അല്‍ ഉസൈമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. തിരിച്ചറിയപ്പെടാതിരിക്കാന്‍ പ്രതി കാറിന്റെ നമ്പര്‍ പ്ലേറ്റുകള്‍ നീക്കുകയും രൂപമാറ്റം വരുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിനൊടുവില്‍ ലബന്‍ ഡിസ്ട്രിക്റ്റില്‍ നിന്ന് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു.

മറ്റൊരിടത്ത് ഒളിപ്പിച്ച് വെച്ചിരിക്കുകയായിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം സംസ്‌കരിച്ചു. കൊവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ പിതാവും അടുത്ത ബന്ധുക്കളും പൊലീസിലെ ഏതാനും ഉദ്യോഗസ്ഥരും മാത്രമാണ് മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തത്.

Riyadh, News, Gulf, Crime, Arrest, Arrested, Police, Car, Accident, Death, Injured, hospital, Youth, Saudi police arrest man involved in hit-and-run accident

Keywords: Riyadh, News, Gulf, Crime, Arrest, Arrested, Police, Car, Accident, Death, Injured, hospital, Youth, Saudi police arrest man involved in hit-and-run accident


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?