'ഭക്ഷണം പോലും കിട്ടാതെ പട്ടിണി കിടക്കുന്ന പാവങ്ങള്‍ രാജ്യത്തുള്ളപ്പോള്‍ നിങ്ങള്‍ക്കിതെങ്ങനെ ചെയ്യാന്‍ സാധിക്കുന്നു?' പാചകവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കുമെതിരെ രോഷാകുലയായി തെന്നിന്ത്യന്‍ താരം ഖുശ്ബു


ചെന്നൈ: (https://ift.tt/3cMhVE9) കൊവിഡ്-19 രോഗവ്യാപനത്തിന്റെ ഭാഗമായി രാജ്യം കര്‍ശന നിയന്ത്രണങ്ങളുമായി ലോക് ഡൗണ്‍ തുടരവെ എല്ലാവരും വീട്ടിലിരിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. പരിഭ്രാന്തിയിലാണെങ്കിലും ഒഴിവ് സമയം കണ്ടെത്താന്‍ പലരും സിനിമയും പുസ്തകവും പാചകവുമായി സമയം ചെലവഴിക്കുകയാണ്. എന്നാല്‍ യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ഭക്ഷണം പോലും കിട്ടാതെ ജീവിതം കഷ്ടപ്പെട്ട് മുന്നോട്ട് കൊണ്ടുപോകുന്നവരും നമ്മുടെ രാജ്യത്തുണ്ട്. അതോര്‍മിപ്പിക്കുകയാണ് നടി ഖുശ്ബു.

പാചകവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കുമെതിരേ രൂക്ഷ വിമര്‍ശനവുമായി രം?ഗത്ത് വന്നിരിക്കുകയാണ് ഖുശ്ബു. ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ എങ്ങനെയാണ് ഇത് സാധിക്കുന്നതെന്ന് ഖുശ്ബു ചോദിക്കുന്നു.

News, National, India, chennai, Actress, Food, Video, Photo, Lockdown, COVID19, Actor Khushboo criticism on food based videos

'നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കാം, അതിന് ഇവിടെ യാതൊരു നിയന്ത്രണങ്ങളുമില്ല. ആരും നിങ്ങളെ ചോദ്യം ചെയ്യാന്‍ പോകുന്നില്ല. എന്നാല്‍ അത് സാമൂഹിക മാധ്യമങ്ങളില്‍ കൊട്ടിഘോഷിച്ച് ആഘോഷമാക്കേണ്ട ആവശ്യമില്ല. എന്റെ സഹപ്രവര്‍ത്തകരോടും ഞാന്‍ അപേക്ഷിക്കുകയാണ്'- ഖുശ്ബു പറഞ്ഞു.

Keywords: News, National, India, chennai, Actress, Food, Video, Photo, Lockdown, COVID19, Actor Khushboo criticism on food based videos


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?