ലോക്ക് ഡൗണ്‍ ദാരിദ്ര്യത്തിന്റെ കണ്ണു നിറയ്ക്കുന്ന കാഴ്ച; റോഡില്‍ പാല്‍പാത്രം മറിഞ്ഞുവീണ് ഒഴുകിപ്പരന്ന പാല്‍ നക്കി കുടിക്കുന്ന തെരുവുനായ്ക്കള്‍ക്കൊപ്പം മണ്‍കുടത്തില്‍ ശേഖരിക്കുന്ന ഒരാള്‍


ന്യൂഡെല്‍ഹി: (https://ift.tt/2K1qfn9) ലോക്ക് ഡൗണിനിടെ തെരുവുനായ്ക്കള്‍ക്കൊപ്പം പാല്‍ പങ്കിട്ടെടുക്കുന്ന കാഴ്ച സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ലോക്ക് ഡൗണ്‍ സമയത്ത് മനുഷ്യര്‍ നേരിടുന്ന ദാരിദ്ര്യത്തിന്റെ നേര്‍ക്കാഴ്ചയാണ് ഈ വീഡിയോ. റോഡില്‍ മറിഞ്ഞ് ഒഴുകിയ പാല്‍ തെരുവുനായ്ക്കള്‍ക്കൊപ്പം തെരുവിലലയുന്ന ആളെപ്പോലെ തോന്നിക്കുന്ന ഒരാള്‍ റോഡില്‍ ഇരുന്ന് ഈ പാല്‍ തന്റെ കയ്യിലെ ചെറിയ മണ്‍കുടത്തില്‍ ശേഖരിക്കുകയാണ്. കമാല്‍ ഖാന്‍ എന്നയാളാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.
പട്ടിണി ഭയന്ന് നിരവധി കുടിയേറ്റത്തൊഴിലാളികള്‍ തങ്ങളുടെ ഗ്രാമങ്ങളിലേക്ക് തിരികെ പോയിരുന്നു. പലരും കാല്‍നടയായിട്ടാണ് യാത്ര ചെയ്യാന്‍ തീരുമാനിച്ചത്. നിയന്ത്രണങ്ങളില്‍ ഇവരുടെ ജോലി നഷ്ടപ്പെടുകയും വരുമാനം ഇല്ലാതാകുകയും ചെയ്തിരുന്നു. അതോടെ ലക്ഷക്കണക്കിന് മനുഷ്യരാണ് മുഴുപ്പട്ടിണിയിലേക്ക് എത്തിപ്പെട്ടത്.

News, National, New Delhi, India, Dog, Video, Twitter, Man with Stray Dog to Collect Milk

മണിക്കൂറുകളോളം ക്യൂ നിന്നാണ് ഇവര്‍ സൗജന്യമായി ലഭിക്കുന്ന ഭക്ഷണം വാങ്ങുന്നത്. ചിലര്‍ക്ക് ഭക്ഷണം ലഭിക്കാത്ത സാഹചര്യവുമുണ്ട്. അവശ്യമായി മുന്‍കരുതല്‍ നടപടികളൊന്നും സ്വീകരിക്കാതെയാണ് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇന്ത്യയില്‍ 9000 ത്തിലധികം പേരാണ് കൊറോണ ബാധിതരായിട്ടുള്ളത്.

Keywords: News, National, New Delhi, India, Dog, Video, Twitter, Man with Stray Dog to Collect Milk


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?